മലയാളത്തിന്റെ പ്രിയതാരമാണ് നടന് ശ്രീനിവാസന്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നാല് പതിറ്റാണ്ടായി ശ്രീനിവാസന് മലയാള സിനിമയിലുണ്ട്. ഇപ്പോഴിതാ ശ്രീനിവാസന് ‘ലവ്ഫുള്ളി യുവേഴ്സ് വേദ’യുടെ ഓഡിയോ റിലീസില്‍ പങ്കെടുത്ത ചിത്രങ്ങളും വീഡിയോയുമാണ് വൈറലാകുന്നത്.
സിനിമയില്‍ 4 പതിറ്റാണ്ട് കാലമായെങ്കിലും ആദ്യമായിട്ടാണ് താന്‍ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കുന്നതെന്ന് താരം പറയുന്നു. താന്‍ ഒരു സംഗീതജ്ഞാനിയാണെന്ന കാര്യം മറ്റുള്ളവര്‍ക്ക് അറിയാത്തതുകൊണ്ടായിരിക്കാം ആരും ഓഡിയോ ലോഞ്ചിനു തന്നെ ക്ഷണിക്കാതിരുന്നതെന്ന് ഹാസ്യരൂപേണ ശ്രീനിവാസന് പറഞ്ഞു. അതേസമയം ശ്രീനിവാസന്റെ വാക്കുകള്‍ കൈയ്യടികളോടെയാണ് വേദിയിലുള്ളവര് സ്വീകരിച്ചത്.
’40 വര്‍ഷത്തിലേറെയായി ഞാന്‍ സിനിമയില്‍ വന്നിട്ട്. ഇന്നുവരെ ഇങ്ങനെ ഒരു ഓഡിയോ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. എന്നെ ആരും വിളിച്ചിട്ടില്ല. ഞാന്‍ ഒരു സംഗീതജ്ഞാനി ആണെന്നുള്ള കാര്യം ആളുകള്‍ക്ക് അറിയില്ല. അതുകൊണ്ടായിരിക്കും എന്നെ ആരും വിളിക്കാത്തത്’ എന്നാണ് ശ്രീനിവാസന് പറഞ്ഞത്.
എന്റെ സംഗീതബോധത്തെക്കുറിച്ച് മറ്റുള്ളവര്‍ക്കു ബോധമുണ്ടാക്കി കൊടുക്കാന്‍ ഞാന്‍ ഒരു ആല്‍ബം ചെയ്യുന്നുണ്ട്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നീണ്ടു പോവുകയാണ്. ഇനി അധികം വൈകില്ല. അടുത്ത ഒന്നുരണ്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ആല്‍ബം പുറത്തിറക്കും. അതില്‍ ഇരുപത്തിയഞ്ചോളം ഗാനങ്ങളുണ്ടാകും. അതെല്ലാം ഞാന്‍ തന്നെ എഴുതും, ഞാന്‍ തന്നെ സംഗീതം ചെയ്യും, ഞാന്‍ തന്നെ പാടുമെന്നും ശ്രീനിവാസന് വ്യക്തമാക്കി.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…