തമിഴ് സിനിമയുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെ തന്നെ തലൈവരാണ് രജനീകാന്ത്. ജയിലറിലൂടെ താന്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് രജനീകാന്ത് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഇപ്പോഴിതാ രജനീകാന്തിനൊപ്പമുള്ള കാമ്പസ് കാലം ഓര്‍ത്തെടുക്കുകയാണ് മലയാളത്തിന്റെ സ്വന്തം ശ്രീനിവാസന്‍. രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലാണ് പഠിച്ചത്. ശ്രീനിവാസന്റെ സീനിയറായിരുന്നു രജനീകാന്ത്. മുമ്പും പലപ്പോഴും രജനീകാന്തിനൊപ്പമുള്ള കോളജ് കാലത്തെക്കുറിച്ച് ശ്രീനിവാസന്‍ മനസ് തുറന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു മാഗസിനിൽ എഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് ശ്രീനിവാസന്‍ തന്റെ സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. തന്റെ ഒരു വര്‍ഷം സീനിയറായിട്ടാണ് രജനികാന്ത് പഠിച്ചത്. അന്ന് വിദ്യാർത്ഥികൾക്ക് അയാള്‍ രജനിയല്ല. ശിവാജി എന്ന് വിളിക്കുന്ന ശിവാജി റാവു ഗെയ്ഗ്വാദ് എന്ന കര്‍ണ്ണാടകക്കാരന്‍ വിദ്യാര്‍ത്ഥി ആയിരുന്നു . അഡ്മിഷന്‍ സമയത്ത് വിദ്യാർത്ഥികളോരുത്തരും സ്വന്തമായി അവതരിപ്പിച്ച ചില അഭിനയ മുഹൂര്‍ത്തങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. പിന്നീട് ക്ലാസ് തുടങ്ങിയ വേളയില്‍ അവയെല്ലാം കാമ്പസിലെ സ്‌ക്രീനില്‍ എല്ലാവര്‍ക്കുമായി കാണിച്ചു.
താൻ അഭിനയിച്ച രംഗം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ് പുറത്തിറയപ്പോള്‍ ശിവാജി എന്ന തന്റെ സീനിയര്‍ വിദ്യാര്‍ത്ഥി അടുത്തു വന്ന് തോളില്‍ തട്ടി അഭിനന്ദിച്ചുവെന്നാണ് ശ്രീനിവാസന്‍ പറയുന്നത്.നീങ്ങൾ നന്നായി അഭിനയിച്ചിരിക്കുന്നു എന്നായിരുന്നു ആ വാചകം. അഭിനന്ദിച്ച ആളോടുള്ള സ്‌നേഹവും ബഹുമാനവും അന്ന് തന്നെ ത്ന്റെ മനസില്‍ ഇടം നേടി എന്നും ശ്രീനിവാസൻ പറയുന്നു. കാമ്പസിലെ വലിയ കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് മുകളിലേക്കെറിഞ്ഞ് ചുണ്ടില്‍ പിടിക്കുന്ന ശിവാജിയെ താൻ പിന്നീട് പലതവണ കണ്ട കാര്യവും ശ്രീനിവാസൻ ഓർമ്മിക്കുന്നു. പരിചയം ചെറിയ തോതിലുള്ള സൗഹൃദത്തിന് വഴി മാറിയെന്നും ശ്രീനിവാസന്‍ പറയുന്നു.ആയിടയ്ക്കാണ് ക്ലാസിലെ ശ്രീനിവാസന്റെ അടുത്ത സുഹൃത്ത് ശങ്കരന്‍കുട്ടി ശിവാജി എന്ന രജനി കാന്തിൽ നിന്ന് അഞ്ചു രൂപ കടം വാങ്ങിയത്. വാങ്ങിയ കാശ് തിരിച്ചു കൊടുക്കാതെ മുങ്ങിനടന്ന ശങ്കരന്‍കുട്ടിയെ കാണാന്‍ ശിവാജി പലതവണ ശ്രമിച്ചുവെങ്കിലും നടന്നില്ല. പിന്നീടൊരിക്കല്‍ ശിവാജി ശ്രീനിവാസനോട് ഈ കാര്യം പറഞ്ഞു. ചങ്ങാതിയോട് പണം തിരിച്ചുതരാന്‍ പറയണമെന്ന് ആവശ്യപ്പെട്ടു. അന്ന് ഒരുവിധം എല്ലാവരുടേയും സ്ഥിതി അങ്ങനെയൊക്കെയായിരുന്നു എന്നും പിന്നീട് താൻ ശങ്കരന്‍കുട്ടിയോട് ദേഷ്യപ്പെട്ടു പണം തിരികെ കൊടുപ്പിച്ചുവെന്നും ശ്രീനിവാസൻ പറയുന്നു.ശിവാജിയെ തേടി മണിയോര്‍ഡറുകള്‍ എത്തുന്നതിന് കോളേജിൽ പഠിക്കുന്ന കുട്ടികൾ എല്ലാം സാക്ഷികളായിരുന്നു. മാസത്തില്‍ പലതവണ പോസ്റ്റ് മാന്‍ അദ്ദേഹത്തെ തേടി വരും. പോസ്റ്റുമാനേയും കൂട്ടി ശിവാജി കെട്ടിടത്തിന്റെ പുറകിലേക്ക് പോകും. ആദ്യമെല്ലാം അതെന്തിനാണെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. പിന്നീടാണ് മനസിലായത് മണിയോര്‍ഡര്‍ തുക ആരും കാണാതിരിക്കാനാണെന്ന്. പലപ്പോഴും ഒന്നും രണ്ടും രൂപയെല്ലാമായിരിക്കും. കര്‍ണാടകയിലെ സുഹൃത്തുക്കളും ബസ് ജീവനക്കാരുമെല്ലാമാകും അതയക്കുന്നതെന്നും അദ്ദേഹം തുറന്ന് പറയുന്നു.
ശിവാജി ഒരു നടനാകുമെന്ന് സ്വപ്‌നം കണ്ട ഒരുപാട് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അവരുമായെല്ലാം ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നുണ്ട്. ജയിലര്‍ ആണ് രജനീകാന്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തു. മോഹന്‍ലാലും ശിവരാജ് കുമാറും അതിഥി വേഷങ്ങളിലെത്തുകയും ചെയ്തിരുന്നു. വിനായകനായിരുന്നു ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തിയത്. രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയുന്ന ലാല്സലാം, ആംണ് അടുത്തതായി പുറത്തിറങ്ങുന്ന സിനിമ.പൊങ്കൽ റിലീസ് ആയി ആകും ലാൽ സലാമ് ഏതുകം ടി ജെ ഞാനവൾ സംവിധാനം ചെയ്യുന്ന തലൈവർ 170 ആണ് ഇപ്പോൾ ചിത്രീകരണം നടക്കുന്ന രജനികാന്ത് സിനിമ. മലയാളത്തിൽ നിന്നും മഞ്ജു വർറൈർ ഫഫഹദ് ഫാസിൽ തുടങ്ങി വലിയൊരു താര നിര തന്നെ സിജെഹിത്രത്തിലുണ്ട്. അതിനു ശേഷം ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന തലൈവർ 171ലും രാജ്ഞി അഭിനയിക്കും.
