Categories: Film News

താൻ ഒരിക്കലും മക്കളെ സിനിമയിലെത്തിക്കാൻ സഹായിച്ചിട്ടില്ല! ആ ചിത്രത്തിൽ വിനീതിന്റെ അവസരവും നഷ്ടപ്പെടുത്തി, ശ്രീനിവാസൻ

നടൻ ശ്രീനിവാസനെ പോലെ തന്നെയാണ് മക്കൾ ആയ ധ്യാൻ ശ്രീനിവാസനും, വിനീത് ശ്രീനിവാസനും, സിനിമ മേഖലയിൽ എല്ലാം കാര്യത്തിലും കഴിവ് തെളിയിച്ച ആളാണ് നടൻ ശ്രീനിവാസൻ അതുപോലെയാണ് മകൻ വിനീത് ശ്രീനിവാസനും, ഇപ്പോൾ ശ്രീനിവാസൻ തന്റെ മക്കളെ സിനിമയിലെത്തിക്കാൻ ഒരിക്കലും താനായി അവസരം ഉണ്ടാക്കിയിട്ടില്ല എന്ന് പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. മലയാള സിനിമയിലേക്കെത്താന്‍ തന്റെ രണ്ട് മക്കളെയും താന്‍ സഹായിച്ചിട്ടില്ല

അതുപോലെയാണ് സിനിമയിൽ വിനീതിന് പാടാനുള്ള അവസരവും താൻ നഷ്ടപ്പെടുത്തി ശ്രീനിവാസൻ പറയുന്നു, ഉദയനാണ് താരം എന്ന ചിത്രത്തിലാണ് വിനീതിനെക്കൊണ്ട് പാടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ വേണ്ടയെന്ന് പറഞ്ഞത്, സിനിമയിലെ പാട്ടുകളുടെ കാര്യങ്ങള്‍ ഒക്കെ സംവിധായകന്‍ റോഷന്‍ ആൻഡ്രൂസ് സംസാരിച്ചു ,ഒരു പാട്ട് വിനീതിനെക്കൊണ്ട് പാടിക്കണമെന്ന് റോഷന്‍ ആൻഡ്രൂസ് എന്നോട്  പറഞ്ഞു

ഞാൻ അത് വേണ്ടന്ന് പറഞ്ഞു. പക്ഷെ ഒരുപാട്ട് വിനീത് പാടണം എന്ന് ഇതിന്റെ ഡിസ്‌കഷന് ചെന്നൈയില്‍ ചെന്നപ്പോള്‍ അവനോട് പറഞ്ഞിരുന്നതാണെന്ന് റോഷന്‍ ആൻഡ്രൂസ് എന്നോട് പറഞ്ഞു. റോഷൻ ആൻഡ്രൂസിന്റെ ആദ്യ സിനിമയാണിത്. ഞാന്‍ സിനിമയില്‍ വന്നിട്ട് കുറേ കാലമായി. എന്റെ ഇടപെടല്‍ കാരണമാണ് വിനീത് പാടുന്നതെന്നാണ് ആളുകള്‍ കരുതുക. അതുകൊണ്ടാണ് അന്ന് അങ്ങനെയൊരു അവസരം വിനീതിന് വന്നിട്ടും  വേണ്ട  എന്ന് പറഞ്ഞത്, അവന് പാടാന്‍ വിധിയുണ്ടെങ്കില്‍ അവന്‍ പാടിക്കോളും എന്നും പറഞ്ഞു, എന്നാൽ റോഷൻ ആൻഡ്രൂസിന്റെ നിര്‍ബന്ധത്തിനാണ് വിനീത് ഉദയനാണ് താരത്തില്‍ പാടിയത്  ശ്രീനിവാസൻ പറയുന്നു, തന്റെ പേരിൽ മക്കൾ സിനിമയിലെത്തിയതെന്ന് ആരും പറയരുത്, അതുകൊണ്ടാണ് മക്കളെ സിനിമയിലെത്തിക്കാൻ സഹായിക്കഞ്ഞത് ശ്രീനിവാസൻ പറയുന്നു

Suji