അർജുൻ ഫേക്കാണെന്ന് ശ്രീതു; ക്യാമറയില്ലാതെ അർജുനെ ഒന്ന് കാണണം; അർജുനെ വലിച്ചുകീറി ശ്രീതു 

Follow Us :

കഴിഞ്ഞ ദിവസം ശ്രീതു എവിക്കറ്റായി പോകുന്നതിനു മുൻപ് അർജുൻ ഫേക്ക് ആണെന്ന് ശ്രീതു മുഖത്ത് നോക്കി പറഞ്ഞിരുന്നു. അർജുന്‍ ഫേക്ക് അല്ലേയെന്ന്, ചിരിച്ചുകൊണ്ടാണെങ്കിലും ശ്രീതു മുഖത്ത് നോക്കി ചോദിച്ചു എന്നതാണ് ശ്രദ്ധേയം. പുറത്ത് അമ്മയുടെ റസ്പോണ്‍സ് എന്താണെന്ന് ശ്രീതു ശരണ്യയില്‍ നിന്നും ശ്രീതു അറിയുകയും ചെയ്തു.  ഇതോടെയാണ് പതിവ് പോലെ ചിരിച്ചുകൊണ്ട് അർജുനും ശ്രീതുവും സംസാരിക്കാന്‍ തുടങ്ങിയത്. ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും അർജുനിട്ടു ഒരു പണിയാണ് ശ്രീതു പോകുന്നതിനു മുൻപ് കൊടുത്തത്. തന്റെ ഗെയിം ആണ് ശ്രീതു അവിടെ പുറത്തെടുത്തതെന്നും പറയുന്നവരുണ്ട്.  അർജുൻ ഫേക്കായി ആണ് നിൽക്കുന്നതെന്നുള്ള വിമര്ശനങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇപ്പോൾ അത് ശ്രീതു തന്നെ മുഖത്ത് നോക്കി പറഞ്ഞതോടെ അക്കാര്യത്തിന് തീവ്രതയും കൂട്ടിയിട്ടുണ്ട്. എന്നാൽ അവസാന നിമിഷത്തിലല്ലാതെ നേരത്തെയോ ‘അമ്മ വന്നതിനു ശേഷമോ അർജുനെതിരെ ഗെയിം കളിച്ചിരുന്നെങ്കിൽ ശ്രീതു ഇന്നും ബിഗ്ഗ്‌ബോസ് വീട്ടിൽ ഉണ്ടാകുമായിരുന്നു.  നീ കൂടുതല്‍ അഭിനയിക്കേണ്ട. ക്യാമറയില്ലാതെ എനിക്ക് അർജുനെ ഒന്ന് കാണണം. നേരിട്ട് അർജുന്റെ ക്യാരക്ടർ ഒന്ന് അറിയണം. അതിന് ഞാന്‍ കാത്തിരിക്കുകയാണ്. എല്ലാ കഴിഞ്ഞിട്ട് അർജുന്റെ സ്വഭാവം എനിക്ക് അറിയണം. ബിഗ് ബോസിന്റെ ഗേറ്റിന് അപ്പുറത്ത് അർജുന്‍ എന്താണെന്ന് അറിയണം  എന്നിങ്ങനൊക്കെയായിരുന്നു ശ്രീതു പറഞ്ഞത്.  ബിഗ് ബോസിന് അകത്തേയും പുറത്തേയും അർജുന്‍ ഒന്നാണ്. ഒരു പാവം പയ്യനെ നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നായിരുന്നു താമശയെന്ന രീതിയില്‍ അർജുന്‍ മറുപടി നല്‍കിയത്. ഞാന്‍ കറക്ടായിട്ട് തന്നെയാണ് ജഡ്ജ് ചെയ്തതെന്ന് തനിക്ക് അറിയാം. കാണുന്നവർക്ക് അറിയില്ലാലോ ഇവിടെ അർജുന്‍ കാണിക്കുന്നതെന്ന്. ഓപ്പണായിട്ട് തന്നെ പറയുകയാണ് നീ ഫേക്ക് ആണെന്ന്. ഇത് കണ്‍ട്രോള്‍ഡ് അർജുന്‍, ഇങ്ങനെ കണ്‍ട്രോള്‍ഡ് ആയി പെരുമാറാന്‍ നീ എത്ര ദിവസം പ്രാക്ടീസ് ചെയ്തു എന്നതായിരുന്നു ശ്രീതുവിന്റെ മറുപടി.

നേരെ തിരിച്ച് ശ്രീതുവിനെതിരേയും അർജുന്‍ കൊട്ടുന്നുണ്ട്. നിനക്ക് 25 വയസ്സായി, നീ എന്ത് കോണ്‍ട്രിബ്യൂഷനാണ് ബിഗ് ബോസില്‍ കൊടുത്തത് എന്നായിരുന്നു അർജുന്റെ ചോദ്യം. അതേസമയം ആളുകളെ പറ്റിക്കാന്‍ വേണ്ടി സൃഷ്ടിച്ച കോംമ്പോയായിരുന്നു ഇരുവരുടേതുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല ശ്രീതുവിന്റേത് വൈകി വന്ന തിരിച്ചറിവാണെന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ശ്രീതു പറഞ്ഞത് സത്യമാണെന്ന് അഭിപ്രായപ്പെടുന്നവരും നിരവധിയാണ്. കാരണം അർജുൻ ഇതുവരെ ബിഗ്ഗ്‌ബോസ് വീട്ടിൽ വന്നശേഷം എക്സ്പോസ്ഡ് ആയിട്ടില്ല എന്നതാണ്. ഒരു പ്രശ്‌നത്തിലോ  വാക്ക് തർക്കങ്ങളിലോ അർജുൻ ഇടപെട്ടിട്ടില്ല. എപ്പോഴും അർജുന്റെ ചിരിച്ച മുഖം മാത്രമാണ് ഏവരും കണ്ടത്. തുടക്കത്തിൽ ബിഗ്ഗ്‌ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റനും കൂടിയായിരുന്നു അർജുൻ. തുടക്കം മുതൽ സേഫ് ഗെയിം കളിക്കുന്ന അർജുന്റെ യഥാർത്ഥ മുഖം ഹൗസിൽ കാണിക്കുന്നതല്ലായെന്നും അർജുൻ ഫേക്ക് ആണെന്നും പുറത്തിറങ്ങിയ ശേഷം ഒരു അഭിമുഖത്തിൽ ജാന്മണി ദാസും തുറന്നു പറഞ്ഞിരുന്നു. ശ്രീതു എവിക്കറ്റായപ്പോൾ വളരെ വൈകാരികമായിട്ടായിരുന്നു അർജുൻ പ്രതികരിച്ചത്. എന്നാൽ അതിനെ ഒരു വിഭാഗം പ്രേക്ഷകർ വിമർശിക്കുന്നുണ്ട്. അർജുന്റെ കരച്ചിൽ അഭിനയമാണെന്ന തരത്തിൽ നിരവധി പോസ്റ്റുകളും കമന്റുകളുമൊക്കെ സോഷ്യൽ മീഡിയയിലടക്കം വരുന്നുണ്ട്. ജിത്തു ജോസഫ് സിനിമയിൽ ഒഡിഷനിൽ മികച്ച അഭിനയം കാഴ്ചവെച്ച ജാസ്മിന് അല്ല ചാൻസ് കൊടുക്കേണ്ടത്, അതിനേക്കാൾ മാരക അഭിനയം സിജോ പോയപ്പോഴും ശ്രീതു പോയപ്പോഴും കാഴ്ച വെച്ച അർജുന് ആണ്,  സിജോ തല്ല് കൊണ്ട് പോയപ്പോ റോക്കിക്ക് വേണ്ടി കരഞ്ഞവൻ ആണ്  സിജോ എവിക്ട് ആയപ്പോ കരഞ്ഞു മെഴുകിയത്, ബിഗ്ഗ് ബോസ്സിന് പുറത്ത് വേറെ റിലേഷൻ ഉള്ള അർജുൻ ആണ് കേവലം ബിഗ്ഗ് ബോസ്സ് വിജയത്തിനായി ശ്രീതുവുമായി ബിഗ്ഗ് ബോസ്സിന് അകത്തു കോംബോ ഉണ്ടാക്കിയത്, ആ കൊമ്പോയിൽ ഉള്ളപ്പോഴും ശ്രീതുവിന് ഒരു താങ്ങായി നിൽക്കാൻ ഒന്നും അർജുന് സാധിച്ചിട്ടില്ല… അവന്റെ ക്യൂട്ട്നെസ്സ് ഉണ്ടാക്കാൻ ശ്രീതുവിനെ യൂസ് ചെയ്യുക മാത്രമാണ് ഉണ്ടായത്….

അത് കൊണ്ടാണ് ശ്രീതുവിന്റെ അമ്മ വരെ അവളോട് അർജുനും ആയി അകലാൻ ഉപദേശിച്ചത് എന്നൊക്കെയാണ് പ്രേക്ഷകർ കുറിക്കുന്നത്. അതേസമയമ ശ്രീതുവിന്റെ ‘അമ്മ വന്ന സമയമൊക്കെ അർജുനുമായുള്ള കോംബോ അവസാനിപ്പിക്കണമെന്നുള്ള സൂചനകൾ ശ്രീതുവിന് നൽകിയിരുന്നു. ശ്രീതു ‘അമ്മ പറഞ്ഞത് കേട്ട് പ്രവർത്തിച്ചിരുന്നെങ്കിൽ ഫൈനൽ ഫൈവിലെങ്കിലും എത്തുമെന്ന് പറയുന്നവരും ഏറെയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 പ്രധാനമായും രണ്ട് കോമ്പോകളാണ് ഉണ്ടായിരുന്നത്. ജാസ്മിന്‍-ഗബ്രി കോമ്പോയും ശ്രീതു-അർജുന്‍ കോമ്പോയും.ജാസ്മിന്റേയും ഗബ്രിയുടേയും കാര്യത്തില്‍ ബിഗ് ബോസിന് അകത്തും പുറത്തും നിരവധി വിവാദങ്ങളും വഴിത്തിരിവുകളും സൃഷ്ടിക്കപ്പെട്ടെങ്കില്‍ ശ്രീതുവിന്റേയും അർജുന്റേയും കാര്യത്തില്‍ ഇത് നേരെ തിരിച്ചായിരുന്നു ഉണ്ടായിരുന്നത്.