ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവിയുടേത്. 2018ല്‍ ദുബായില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നടിയെ വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ ശ്രീദേവിയുടെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കിട്ടിരിക്കുകയാണ് മകള്‍ ഖുഷി കപൂര്‍. അമ്മയ്ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് ഖുഷി പങ്കിട്ടിരിക്കുന്നത്. ഖുഷിയും സഹോദരി ജാന്‍വിയും ശ്രീദേവിയ്ക്കൊപ്പമുള്ളതാണ് ചിത്രം.
ചിത്രത്തില്‍ നീല സാരിയില്‍ ശ്രീദേവി അതീവ സുന്ദരിയായിട്ടുണ്ട്. ജാന്‍വിയും ഖുഷിയും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ശ്രീദേവി. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ‘മോം’ ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.
അമ്മയുടെ പാതയില്‍ മക്കള്‍ ഖുഷിയും ജാന്‍വിയും ബോളിവുഡിലെ ശ്രദ്ധേരായ താരങ്ങളായി കഴിഞ്ഞു. സോയ അക്തറിന്റെ ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലാണ് ഖുഷി അഭിനയിച്ചത്. 2018ലിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയും അഭിനയത്തിലേക്ക് ചുവടുവച്ചത്. ഇപ്പോള്‍ തെന്നിന്ത്യയിലേക്കും ചുവടുവയ്ക്കുകയാണ് താരം.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…