അമ്മ പോയിട്ട് ആറ് വര്‍ഷം!! ശ്രീദേവിയ്‌ക്കൊപ്പമുള്ള ഓര്‍മ്മ ചിത്രവുമായി ഖുഷി

ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവിയുടേത്. 2018ല്‍ ദുബായില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നടിയെ വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ ശ്രീദേവിയുടെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കിട്ടിരിക്കുകയാണ് മകള്‍ ഖുഷി കപൂര്‍. അമ്മയ്‌ക്കൊപ്പമുള്ള…

ഇന്ത്യന്‍ സിനിമയുടെ തീരാനഷ്ടമാണ് നടി ശ്രീദേവിയുടേത്. 2018ല്‍ ദുബായില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് നടിയെ വിധി തട്ടിയെടുത്തത്. ഇപ്പോഴിതാ ശ്രീദേവിയുടെ ആറാം ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ ചിത്രം പങ്കിട്ടിരിക്കുകയാണ് മകള്‍ ഖുഷി കപൂര്‍. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് ഖുഷി പങ്കിട്ടിരിക്കുന്നത്. ഖുഷിയും സഹോദരി ജാന്‍വിയും ശ്രീദേവിയ്‌ക്കൊപ്പമുള്ളതാണ് ചിത്രം.

ചിത്രത്തില്‍ നീല സാരിയില്‍ ശ്രീദേവി അതീവ സുന്ദരിയായിട്ടുണ്ട്. ജാന്‍വിയും ഖുഷിയും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു ശ്രീദേവി. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. ‘മോം’ ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.

അമ്മയുടെ പാതയില്‍ മക്കള്‍ ഖുഷിയും ജാന്‍വിയും ബോളിവുഡിലെ ശ്രദ്ധേരായ താരങ്ങളായി കഴിഞ്ഞു. സോയ അക്തറിന്റെ ‘ദി ആര്‍ച്ചീസ്’ എന്ന ചിത്രത്തിലാണ് ഖുഷി അഭിനയിച്ചത്. 2018ലിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വിയും അഭിനയത്തിലേക്ക് ചുവടുവച്ചത്. ഇപ്പോള്‍ തെന്നിന്ത്യയിലേക്കും ചുവടുവയ്ക്കുകയാണ് താരം.