പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളിയും ശ്രീനിഷും, ബിഗ്ബോസ് സീസൺ വണ്ണിൽ കൂടി ആയിരുന്നു ഇരുവരും പ്രണയതിലായത്, പിന്നാലെ ശ്രീനിഷും പേളിയും വിവാഹിതരാകുകയായിരുന്നു, തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് പേളിയും ശ്രീനിഷും എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ രണ്ടുപേരും വളരെ സജീവമാണ്. കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേളി താൻ അമ്മയാകാൻ പോകുന്ന വാർത്ത എല്ലാവരെയും അറിയിച്ചത്, പിന്നാലെ പേളിയുടെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ച് ശ്രീനിഷും എത്തിയിരുന്നു. കഴിഞ്ഞ ദിവസം ആണ് ഇരുവർക്കും പെൺകുഞ്ഞു ജനിച്ചെന്ന സന്തോഷ വാർത്ത പുറത്ത് വന്നത്. പേർളി തന്നെയാണ് തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് കൊണ്ട് സന്തോഷം അറിയിച്ചത്.
ഇപ്പോഴിതാ തന്റെ കുഞ്ഞിന്റെ കൂടെയുള്ള വീഡിയോ പങ്കുവെച്ച്കൊണ്ട് ശ്രീനിഷും എത്തിയിരിക്കുകയാണ്. ‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. അച്ഛനും മകളും തമ്മിലുള്ള ആദ്യ വീഡിയോ ആണ് ഇത്. വീഡിയോ കണ്ട ആരാധകർ പേർളി എന്തെ എന്നും തിരക്കുന്നുണ്ട്. തങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്നതിന്റെ സന്തോഷവും ആകാംഷയും എല്ലാം പേര്ളിയും ശ്രീനിഷും ആരാധകരുമായി പങ്കുവെക്കുമായിരുന്നു.
കുഞ്ഞുമായുള്ള ആദ്യ ചിത്രം പങ്കുവെച്ചുകൊണ്ട് പേർളി കുറിച്ചത് ഇങ്ങനെ ആയിരുന്നു, ഞങ്ങള്‍ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്നാല്‍ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍? ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം,’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…