തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ഹരിഹരൻ. വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി അവസരങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ കന്നഡ താരം ആയ അർജുന് എതിരെ അടുത്തിടെ ശ്രുതി മീ ടൂ ആരോപിച്ചിരുന്നു. വളരെ വേഗം തന്നെ ഈ ആരോപണങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വളരെ വേഗം തന്നെ ശ്രുതിയുടെ ആരോപണങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കന്നഡ ചിത്രമായ വിസ്മയയുടെ ചിത്രീകരണത്തിനിടയിൽ ആണ് അർജുൻ തന്നോട് മോശമായി പെരുമാറിയത് എന്നാണ് ശ്രുതി പറയുന്നത്.
ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ ചെറുപ്പം മുതൽ തന്നെ കാണുന്ന വ്യക്തിയാണ് അർജുൻ. സിനിമ ഫീൽഡിലെ ഒരു ജെന്റിൽമാൻ എന്നാണ് ഞാൻ അദ്ദേഹത്തെ കുറിച്ച് ധരിച്ച് വെച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായിട്ട് ആണ് ഞാൻ കരുതുന്നത്. ഞാനും അദ്ദേഹവും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് വിസ്മയയിൽ അഭിനയിച്ചത്. എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ച സമയത്ത് എനിക്ക് അദ്ദേഹത്തിൽ നിന്ന് വളരെ മോശം അനുഭവം നേരിടേണ്ടി വന്നു. ചിത്രത്തിൽ ഒരു സീൻ ഉണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാർ ആയ ഞങ്ങൾ സംസാരിച്ചിട്ട് കെട്ടി പിടിക്കുന്നത് ആണ് സീൻ.
എന്നാൽ അതിന്റെ റിഹേഴ്സൽ ചെയ്യുന്നതിനിടയിൽ അദ്ദേഹം എന്നെ കെട്ടി പിടിക്കുകയും അദ്ദേഹത്തിന്റെ വിരലുകൾ എന്റെ പിൻഭാഗത്തെ കൂടി മുകളിലേക്കും താഴേക്കും ഓടി കളി ച്ച് കൊണ്ടിരുന്നു. എന്നോട് ഒരു അനുവാദവും കൂടെതെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹത്തിന്റേത് ഒരു മോശം സ്പര്ശനം തന്നെയാണെന്നു എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നെ അദ്ദഹത്തിന്റെ ശരീരത്തിലേക്ക് വളരെ മുറുക്കി കെട്ടി പിടിച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഷൂട്ടിങ്ങ് സെറ്റിൽ ഉണ്ടായിരുന്ന 50 പേരുടെയും മുന്നിൽ വെച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. എനിക്ക് എന്റെ ജോലി സ്ഥലത്ത് വെച്ചാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ എനിക്ക് അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോരാൻ തോന്നി. പക്ഷെ എന്റെ ജോലി പൂർത്തിയാകാതെ എനിക്ക് വരാൻ കഴിയില്ല. കാരണം ഞാൻ കരാർ ഒപ്പിട്ടതാണ് ആ ചിത്രത്തിൽ.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…