ഷൂട്ടിങ് സെറ്റിലെ 50 പേരുടെയും മുന്നിൽ വെച്ചാണ് അർജുൻ അങ്ങനെ ചെയ്തത്, ശ്രുതി ഹരിഹരൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ശ്രുതി ഹരിഹരൻ. വളരെ പെട്ടന്ന് തന്നെ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ നിരവധി അവസരങ്ങളും താരത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ കന്നഡ താരം ആയ അർജുന് എതിരെ അടുത്തിടെ ശ്രുതി മീ ടൂ ആരോപിച്ചിരുന്നു. വളരെ വേഗം തന്നെ ഈ ആരോപണങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഒരു അഭിമുഖത്തിൽ ആണ് താരം ഈ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്. വളരെ വേഗം തന്നെ  ശ്രുതിയുടെ ആരോപണങ്ങൾ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കന്നഡ ചിത്രമായ വിസ്മയയുടെ ചിത്രീകരണത്തിനിടയിൽ ആണ് അർജുൻ തന്നോട് മോശമായി  പെരുമാറിയത് എന്നാണ് ശ്രുതി പറയുന്നത്.

ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ എന്റെ ചെറുപ്പം മുതൽ തന്നെ കാണുന്ന വ്യക്തിയാണ് അർജുൻ. സിനിമ ഫീൽഡിലെ ഒരു ജെന്റിൽമാൻ എന്നാണ് ഞാൻ  അദ്ദേഹത്തെ കുറിച്ച് ധരിച്ച് വെച്ചിരുന്നത്.  അദ്ദേഹത്തിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഒരു ഭാഗ്യമായിട്ട് ആണ് ഞാൻ കരുതുന്നത്. ഞാനും  അദ്ദേഹവും ഭാര്യ ഭർത്താക്കന്മാരായിട്ടാണ് വിസ്മയയിൽ അഭിനയിച്ചത്. എന്നാൽ ആ ചിത്രത്തിൽ അഭിനയിച്ച സമയത്ത് എനിക്ക് അദ്ദേഹത്തിൽ നിന്ന് വളരെ മോശം അനുഭവം നേരിടേണ്ടി വന്നു. ചിത്രത്തിൽ ഒരു സീൻ ഉണ്ടായിരുന്നു. ഭാര്യ ഭർത്താക്കന്മാർ ആയ  ഞങ്ങൾ സംസാരിച്ചിട്ട് കെട്ടി പിടിക്കുന്നത് ആണ് സീൻ.

എന്നാൽ അതിന്റെ റിഹേഴ്സൽ ചെയ്യുന്നതിനിടയിൽ അദ്ദേഹം എന്നെ കെട്ടി പിടിക്കുകയും അദ്ദേഹത്തിന്റെ വിരലുകൾ എന്റെ പിൻഭാഗത്തെ കൂടി മുകളിലേക്കും താഴേക്കും ഓടി കളി ച്ച് കൊണ്ടിരുന്നു. എന്നോട് ഒരു അനുവാദവും കൂടെതെയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അദ്ദേഹത്തിന്റേത് ഒരു മോശം സ്പര്ശനം തന്നെയാണെന്നു എന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നെ അദ്ദഹത്തിന്റെ ശരീരത്തിലേക്ക് വളരെ മുറുക്കി  കെട്ടി പിടിച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഷൂട്ടിങ്ങ് സെറ്റിൽ ഉണ്ടായിരുന്ന 50 പേരുടെയും മുന്നിൽ വെച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. എനിക്ക് എന്റെ ജോലി സ്ഥലത്ത് വെച്ചാണ് ഇങ്ങനെ സംഭവിച്ചത്. എന്നാൽ എനിക്ക് അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോരാൻ തോന്നി. പക്ഷെ എന്റെ ജോലി പൂർത്തിയാകാതെ എനിക്ക്  വരാൻ കഴിയില്ല. കാരണം ഞാൻ കരാർ ഒപ്പിട്ടതാണ് ആ ചിത്രത്തിൽ.