ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ ഒരു വി.ഐ.പിയും ഇടക്കിടെ ഇവിടെ പരിശോധനക്ക് എത്താറുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് സേനയിലെ ‘ബഡ്ഡി’ എന്ന സ്നിഫര്‍ ഡോഗാണ് ആ വി.ഐ.പി. ഇന്ത്യയിലെ മികച്ച പൊലീസ് നായകളെ കണ്ടെത്തുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ബഡ്ഡി. എന്നാൽ അവന് അതിന്റെ അഹങ്കാരം ഒന്നുമില്ല കേട്ടോ …
കലോത്സവത്തിനെത്തുന്ന കലാതാരങ്ങളുള്പ്പടെയുള്ളവര്ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് സേനയിലെ താരമായ ബഡ്ഡിയുടെ കൂടി സേവനം ശ്രദ്ധേയമാണ്.