മലയാളം ന്യൂസ് പോർട്ടൽ
Current Affairs

കേരളം കലോത്സവ വേദിയിൽ താരമായി ബഡ്ഡി – കേരള പോലീസിന്റെ ഒരു മാസ്സ് സെക്യൂരിറ്റി ഗാർഡ്

ശബരിമല പ്രശ്നങ്ങൾ നില നിൽക്കുമ്പോൾ തന്നെ കേരള കലോത്സവം അരങ്ങേറിയതോടെ കേരള പോലീസിന് ഒരുനിമിഷം പോലും വിശ്രമമില്ലത്ത ഓട്ടമാണ്. കലോത്സവ നഗരിയിലെത്തുന്ന വി.ഐ.പികളെ കൂടാതെ കേരള പൊലീസിലെ ഒരു വി.ഐ.പിയും ഇടക്കിടെ ഇവിടെ പരിശോധനക്ക് എത്താറുണ്ട്. കാസര്‍കോട് ജില്ലാ പൊലീസ് സേനയിലെ ‘ബഡ്ഡി’ എന്ന സ്നിഫര്‍ ഡോഗാണ് ആ വി.ഐ.പി. ഇന്ത്യയിലെ മികച്ച പൊലീസ് നായകളെ കണ്ടെത്തുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനാണ് ബഡ്ഡി. എന്നാൽ അവന് അതിന്റെ അഹങ്കാരം ഒന്നുമില്ല കേട്ടോ …മാത്രമല്ല, ലഖ്നൌവില്‍ വെച്ച്‌ നടന്ന ഓള്‍ ഇന്ത്യ പൊലീസ് ഡ്യൂറ്റി മീറ്റിലെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്ന വിഭാഗത്തില്‍ മത്സരിച്ച്‌ ഒന്നാം സ്ഥാനം നേടിയ താരമാണ് ബഡ്ഡി. ഇപ്പോള്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലെ പഴതടച്ച സുരക്ഷാ ക്രമീകരണങ്ങളില്‍ ഈ ഒന്നാം സ്ഥാനക്കാരന്റെ സേവനം ലഭ്യമാണ്. അജേഷ്, മനു എന്നിവര്‍ ചേര്‍ന്നാണ് ബഡ്ഡിയെ പരിശീലിപ്പിക്കുന്നത്.
കലോത്സവത്തിനെത്തുന്ന കലാതാരങ്ങളുള്‍പ്പടെയുള്ളവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് സേനയിലെ താരമായ ബഡ്ഡിയുടെ കൂടി സേവനം ശ്രദ്ധേയമാണ്.