Film News

പ്രളയത്തിലെ വെള്ളമിറങ്ങിയപ്പോൾ എയറിലായ താരങ്ങൾ; സർക്കാരിനെ പേടിയോ എന്ന് സോഷ്യല്‍ മീഡിയ

ചെന്നൈ നഗരത്തിൽ കനത്ത നാശനഷ്ടങ്ങളും ആളപായവുമാണ്  മിഷോങ് ചുഴലിക്കാറ്റ് വിതച്ചത് . ഈ  നാശനഷ്ടങ്ങളിൽ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം സാധാരണ  ജനജീവിതത്തെ തീര്‍ത്തും ബാധിച്ചു. 2015ലെ  ചെന്നൈ പ്രളയത്തിന് സമാനമായ അവസ്ഥയാണ് ഡിസംബര്‍ 3,4,5 തീയതികളില്‍  ചെന്നൈ സാക്ഷ്യം വഹിച്ചത്. വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെട്ട തമിഴ്‌നാട്ടിൽ  എന്നാല്‍ ഇത് വലിയ രാഷ്ട്രീയ വിവാദമായി ഉടലെടുക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ കടുത്ത ആക്രമണമാണ് ഈ വിഷയത്തില്‍ ഉണ്ടാകുന്നത്.എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയ ഭരണകക്ഷിയെ മാത്രമല്ല  കോളിവുഡിലെ പ്രമുഖ താരങ്ങളെയും വെറുതെ വിടുന്നില്ല എന്നതാണ് യാഥാർഥ്യം. പ്രധാനമായും 2015ലെ ചെന്നൈ പ്രളയത്തില്‍ കോളിവുഡ് താരങ്ങൾ  വലിയതോതില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങൾക്കും  മറ്റും ഇറങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ പലരും നേരിട്ട് ഇറങ്ങാത്തത് വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ വിജയ് ഫാന്‍സ് ഒരിടത്ത് വിജയിയുടെ ചിത്രവും പിടിച്ച് ഭക്ഷണം വിതരണം ചെയ്തത് ഏറെ ട്രോളുകള്‍ ക്ഷണിച്ചുവരുത്തി.  െള്ളപ്പൊക്കത്തിൽ ദുരിത ബാധിതരായ ജനങ്ങൾക്ക് സഹായമെത്തിച്ച നയൻതാരയും വിവാദത്തിൽപ്പെട്ടു . സാനിറ്ററി നാപ്കിനുകളും വെള്ളവും ഭക്ഷണവുമാണ് നടി എത്തിച്ചത്. എന്നാൽ തന്റെ പുതിയ നാപ്കിൻ കമ്പനിയായ ഫെമി 9 ന്റെ പരസ്യത്തിനായാണ് നയൻതാര ഈ അവസരം ഉപയോ ഗിച്ചെന്ന വിമർശനം ഉയർന്നിട്ടുണ്ട്. സഹായമെത്തിച്ചിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് വിവാദം ഉടലെടുത്തത്.

പല താരങ്ങളുടെ സോഷ്യല്‍ മീഡിയ ആഹ്വാനങ്ങളാണ് നടത്തിയത് എന്നാണ് വിമര്‍ശനം. അതേ സമയം 2015ലെ പ്രളയ സമയത്ത് സര്‍ക്കാറിനെ വിമര്‍ശിച്ച പല താരങ്ങളും ഇപ്പോള്‍ മൌനത്തിലാണ് എന്നാണ് ചില വിമര്‍ശനം ഉയരുന്നത്. കമല്‍ഹാസന്‍, സൂര്യ കാര്‍‌ത്തി സഹോദരന്മാരാണ് വിമര്‍ശനം നേരിടുന്നത്. “ഈ താരങ്ങള്‍ക്ക് എല്ലാം തീയറ്റര്‍ ലഭിക്കണമെങ്കില്‍‌ ഭരണകക്ഷിയും ഉദയനിധിയും അദ്ദേഹത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ റെഡ് ജൈന്‍റും വേണം അതിനാലാണ് അവര്‍ സര്‍ക്കാറിനെതിരെ മിണ്ടാത്തത്. എന്നാല്‍ വിശാല്‍ ശബ്ദിച്ചു കാരണം അയാള്‍ക്ക് സിനിമയില്ല” – തമിഴകത്തെ രാഷ്ട്രീയ വിമര്‍‌ശകനും മാധ്യമ പ്രവര്‍ത്തകനുമായ സൌക്ക് ശങ്കര്‍ പറയുന്നു.നേരത്തെ ചെന്നൈ വെള്ളപ്പൊക്കം സംബന്ധിച്ച് ഒരു കാര്യവും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാതെ തന്‍റെ പുതിയ ചിത്രത്തിന്‍റെ പാട്ട് ഷെയര്‍ ചെയ്ത എആര്‍‌ റഹ്മാനും വലിയ വിമര്‍ശനം നേരിട്ടിരുന്നു. നടൻ വിഷാൾ ചെന്നൈ കോര്പറേഷനെതിരെ വലിയ വിമര്ശനവുംന് ഉന്നയിച്ചത്. തന്റെ വീട്ടിലും ഒരടി പൊക്കത്തിൽ വെള്ളകയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്ന് സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും താരം വീഡിയോയിൽ പറഞ്ഞു.

എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം. താന്‍ പറയുന്നത് രാഷ്ട്രീയമായ കാര്യമല്ലെന്നും വെള്ളപ്പൊക്കം എന്ന പ്രശ്നത്തെ കുറിച്ചാണെന്നും എന്തിനാണ് നികുതി അടയ്ക്കുന്നതെന്ന് ജനങ്ങളെ കൊണ്ട് ചോദിപ്പിക്കരുതെന്നും വിശാൽ എന്ന് പറഞ്ഞു. ചെന്നൈ മേയർ പ്രിയാ രാജൻ, കമ്മീഷണർ അടക്കമുള്ള ​ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ഉദ്യോ​ഗസ്ഥരെ എടുത്തുപറഞ്ഞുകൊണ്ടാണ് വിശാൽ കുറിപ്പും വീഡിയോയും പോസ്റ്റ് ചെയ്തത്. അതേ സമയം നടന്‍ സൂര്യ ഒരു കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതേ സമയം രജനി അടക്കം ഇതില്‍ പ്രതികരിക്കാത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.  2015 ല്‍ അന്നത്തെ ഭരണകക്ഷിയായ എഡിഎംകെയെ ശക്തമായി വിമര്‍ശിച്ച ഡിഎംകെ. പിന്നീട് ഭരണത്തില്‍ വന്നപ്പോള്‍ ചെന്നൈയില്‍ മഴവെള്ളക്കെട്ട് ഉണ്ടാകാതിരിക്കാന്‍ 4000 കോടിയുടെ ജോലികള്‍ നടത്തിയെന്നാണ് അവകാശപ്പെട്ടത്. ഈ നാലായിരം കോടി എവിടെ എന്നാണ് സോഷ്യല്‍ മീഡിയയില്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാറിനെതിരെ ഉയരുന്ന പ്രധാന ചോദ്യം.തമിഴ്നാട് സര്‍ക്കാറിലെ യുവജന സ്പോര്‍‌ട്സ് കാര്യ മന്ത്രി ഉദയനിധി അടക്കം ഇതിനെ പ്രതിരോധിച്ച് രംഗത്ത് എത്തുന്നുണ്ട്.

 

 

Sreekumar R