ബോളിവുഡിലെ ആരാധകരേറെയുള്ള യുവതാരമാണ് നടന് സോനൂ സൂദ്. കോവിഡ് കാലത്തെ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ താരമാണ് സോനൂ. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന താരമാണ്.
അതേസമയം, ഒരു ആരാധകന് താരത്തിന് നല്കിയ സര്‍പ്രൈസാണ് സോഷ്യലിടത്ത് നിറയുന്നത്. സോനു സൂദ് ഭക്ഷണം കഴിച്ചതിന്റെ ബില്‍ താരം അറിയാതെ ഒരു ആരാധകന് അടച്ചു. ബില്‍ ചോദിച്ച സോനുവിന് കിട്ടിയതാകട്ടെ അയാള്‍ എഴുതിയ കുറിപ്പാണ്. താരം തന്നെയാണ് തനിക്ക് കിട്ടിയ അപ്രതീക്ഷിത സമ്മാനത്തെ കുറിച്ച് പങ്കുവച്ചത്.
ആരാധകന്റെ കുറിപ്പിന്റെ ചിത്രവും സോനു പങ്കുവച്ചിട്ടുണ്ട്. ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി എന്നായിരുന്നു ആരാധകന്റെ കുറിപ്പ്. ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ഒരാള്‍ അടച്ചിരിക്കുകയാണ്. ആരാണ് അത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. ഒരു കുറിപ്പും നല്കി.
‘ഇത് എന്റെ ഹൃദയം കവര്‍ന്നു. താങ്ക്യു സുഹൃത്തേ. ഒരുപാട് സന്തോഷം’.- എന്നു പറഞ്ഞാണ് സോനുവിന്റെ കുറിപ്പ്.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. നിങ്ങളിത് അര്‍ഹിക്കുന്നു എന്നായിരുന്നു നീന ഗുപ്തയുടെ കമന്റ്. ഏതെങ്കിലും റസ്റ്റോറന്റില്‍ വച്ച് കണ്ടാല്‍ താനും ഇതുതന്നെ ചെയ്യും എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…