എന്റെ ഹൃദയം കവര്‍ന്നു… താങ്ക്യു സുഹൃത്തേ!! സോനു സൂദിന്റെ ഭക്ഷണത്തിന്റെ ബില്ല് സര്‍പ്രൈസായി അടച്ച് ആരാധകന്‍

ബോളിവുഡിലെ ആരാധകരേറെയുള്ള യുവതാരമാണ് നടന്‍ സോനൂ സൂദ്. കോവിഡ് കാലത്തെ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ താരമാണ് സോനൂ. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന താരമാണ്. അതേസമയം, ഒരു ആരാധകന്‍ താരത്തിന് നല്‍കിയ…

ബോളിവുഡിലെ ആരാധകരേറെയുള്ള യുവതാരമാണ് നടന്‍ സോനൂ സൂദ്. കോവിഡ് കാലത്തെ മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ താരമാണ് സോനൂ. ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിയ്ക്കുന്ന താരമാണ്.

അതേസമയം, ഒരു ആരാധകന്‍ താരത്തിന് നല്‍കിയ സര്‍പ്രൈസാണ് സോഷ്യലിടത്ത് നിറയുന്നത്. സോനു സൂദ് ഭക്ഷണം കഴിച്ചതിന്റെ ബില്‍ താരം അറിയാതെ ഒരു ആരാധകന്‍ അടച്ചു. ബില്‍ ചോദിച്ച സോനുവിന് കിട്ടിയതാകട്ടെ അയാള്‍ എഴുതിയ കുറിപ്പാണ്. താരം തന്നെയാണ് തനിക്ക് കിട്ടിയ അപ്രതീക്ഷിത സമ്മാനത്തെ കുറിച്ച് പങ്കുവച്ചത്.

ആരാധകന്റെ കുറിപ്പിന്റെ ചിത്രവും സോനു പങ്കുവച്ചിട്ടുണ്ട്. ഈ രാജ്യത്തിന് വേണ്ടി ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി എന്നായിരുന്നു ആരാധകന്റെ കുറിപ്പ്. ഞാന്‍ കഴിച്ച ഭക്ഷണത്തിന്റെ ബില്‍ ഒരാള്‍ അടച്ചിരിക്കുകയാണ്. ആരാണ് അത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. ഒരു കുറിപ്പും നല്‍കി.

‘ഇത് എന്റെ ഹൃദയം കവര്‍ന്നു. താങ്ക്യു സുഹൃത്തേ. ഒരുപാട് സന്തോഷം’.- എന്നു പറഞ്ഞാണ് സോനുവിന്റെ കുറിപ്പ്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്. നിങ്ങളിത് അര്‍ഹിക്കുന്നു എന്നായിരുന്നു നീന ഗുപ്തയുടെ കമന്റ്. ഏതെങ്കിലും റസ്റ്റോറന്റില്‍ വച്ച് കണ്ടാല്‍ താനും ഇതുതന്നെ ചെയ്യും എന്നു പറഞ്ഞുകൊണ്ട് നിരവധി പേരാണ് പോസ്റ്റില്‍ കമന്റ് ചെയ്യുന്നത്.