ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം!

സോഷ്യൽ മീഡിയയിൽ സാധാരണ കണ്ടു വരാറുള്ള സ്ഥിരം കാര്യം ആണ് നടിമാർ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ കുറെ മോശം കമെന്റുകളുമായി വരുന്ന ഞരമ്പൻ മാരെ. പലപ്പോഴും വ്യാജ ഐ ഡി കൾ വഴിയാണ് ഇവർ ഇത്തരത്തിൽ മോശം കമെന്റുകൾ നടത്തുന്നത്. നേരുത്തെ ഒക്കെ ഇത്തരം മോശം കമെന്റുകൾ കാണുമ്പോൾ തന്നെ നടികൾ പേടിച്ച് ആ കമെന്റുകൾ ഒക്കെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്. എന്നാൽ ഇപ്പോൾ അങ്ങനെ അല്ല കാര്യങ്ങൾ. താരങ്ങളും ഇപ്പോൾ കൂടുതൽ ബോൾഡ് ആയി പെരുമാറാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ വരുന്ന മോശം കമെന്റുകൾക്ക് അവർ തക്ക മറുപടികൾ കൊടുക്കും എന്ന് മാത്രം അല്ല, അതിന്റെ സ്ക്രീൻ ഷോട്ടുകൾ ഉൾപ്പടെ അവർ തന്നെ പങ്കുവെക്കുകയും ചെയ്യും. അത് കൊണ്ട് തന്നെ ഇപ്പോൾ ഇത്തരത്തിൽ മോശം കമെന്റുകളുമായി എത്തുന്ന ഞരമ്പ് രോഗികളുടെ എണ്ണം കുറവാണെന്നു തന്നെ പറയാം.

ഇപ്പോൾ ഇത്തരത്തിൽ നടി സുബി സുരേഷിന്റെ ചിത്രത്തിന് ലഭിച്ച മോശം കമെന്റും അതിനു സുബി നൽകിയ മറുപടിയും ആണ് ശ്രദ്ധ നേടുന്നത്. മോശം കമെന്റ് ഇട്ടയാൾക്ക് മറുപടിയുമായി സുബി എത്തിയതോടെ കമെന്റും ഡിലീറ്റ് ചെയ്തു അയാൾ പോകുകയായിരുന്നു. എന്നാൽ ഇയാളെ വിടാൻ സുബി ഒരുക്കം അല്ലായിരുന്നു. അയാളുടെ ഫോൺ നമ്പർ അന്വേഷിച്ചുകൊണ്ടു സുബി എത്തിയിരുന്നു. സുബിയുടെ വാക്കുകൾ ഇങ്ങനെ,

subi suresh reply to comment

ആരെയും ഉപദ്രവിക്കാത്ത തരത്തിലുള്ള നമ്മുടെ ഒരു ഫോട്ടോയ്ക്ക് കീഴെ ഒരാവശ്യവുമില്ലാതെ മോശം കമന്റുമായി ഒരു സഹോദരന്‍. ആ രീതിയില്‍ തന്നെ (വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടാ…) മറുപടി ഞാന്‍ കൊടുത്തപ്പോള്‍ കമന്റും ഡിലീറ്റ് ചെയ്ത് നമ്മുടെ സഹോ പോയി. ഈ സഹോയുടെ നമ്പര്‍ ആരുടെയെങ്കിലും പക്കലുണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം. ഒന്ന് വിളിച്ചു പരിചയപ്പെടാനാണ്. NB – ചൊറിയാം.. പക്ഷേ മാന്തരുത്’, എന്ന കുറിപ്പോടെയാണ് തനിക്കെതിരെ വന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുബി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.

 

 

 

 

 

 

Devika Rahul