ജനിച്ച് നാൽപ്പത്തൊന്നാം ദിവസം സിനിമയിൽ അഭിനയിച്ച കുട്ടി

ഒരു കാലത്ത് മലയാള ടെലിവിഷൻ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു സുചിത. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹരിചന്ദനം എന്ന പരമ്പരയിൽ കൂടി നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. പരമ്പരയിൽ സുചിത അവതരിപ്പിച്ച ഉണ്ണിമായ എന്ന കഥാപാത്രത്തിന് ഏറെ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇന്നും ഒരു പക്ഷെ സുചിതയെ മലയാളികൾ ഓർക്കുന്നത് ഹരിചന്ദനത്തിലെ ഉണ്ണിമായ ആയിട്ടായിരിക്കും. ടെലിവിഷനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റെ സാനിദ്ധ്യം അറിയിച്ച ആൾ ആണ് സുചിത. നിരവധി സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. നായികയായും സഹോദരിയെയും കൂട്ടുകാരിയാണ് എല്ലാം തനിക്ക് കിട്ടിയ റോൾ മനോഹരമാക്കാൻ സുചിത എപ്പോഴും ശ്രദ്ധിക്കാറുണ്ട്.

നിർമ്മാതാവ് ധനുഷിനെ ആണ് താരം വിവാഹം കഴിച്ചത്. ഇവർക്കു ഒരു മകൻ കൂടിയുണ്ട്. വിവാഹ ശേഷം കുറച്ച് നാളുകൾ അഭിനയത്തിൽ നിന്ന് സുചിത മാറി നിന്നെങ്കിലും വീണ്ടും തന്റെ തിരിച്ച് വരവ് നടത്തിയിരുന്നു. ഇപ്പോൾ തമിഴ് ടെലിവിഷൻ രംഗത്ത് സജീവമാണ് താരം. ഭർത്താവിനും മകനുമൊപ്പം ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തരാം അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രസവിച്ച് നാല്പത്തിയൊന്നാം ദിവസം ക്യാമെറയ്ക്ക് മുന്നിലെത്തിയ ആളാണ് ഞാൻ എന്നാണ് സുചിത പറയുന്നത്. മുന്താനൈ മുടിച്ച് എന്ന ചിത്രത്തിൽ കൂടിയാണ് താൻ അരങ്ങേറ്റം നടത്തിയത് എന്നും സുചിത പറഞ്ഞു.

ബാലതാരമായാണ് ഞാൻ സിനിമയിൽ എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. 1986ല്‍ ഫാസിൽ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് പൂവിന് പുതിയ പൂന്തെന്നൽ. ചിത്രത്തിൽ ബാലതാരമായിട്ട് അഭിനയിച്ചത് ഞാൻ ആയിരുന്നു. സംസാര ശേഷി ഇല്ലാത്ത കുട്ടിയായിട്ടാണ് അഭിനയിച്ചത്. അതും ആൺ കുട്ടി. പെണ്ണ് ആണെങ്കിലും മമ്മൂക്കയ്ക്ക് ഒപ്പം ആൺ കുട്ടിയായിട്ടാണ് അഭിനയിച്ചത്. അങ്ങനെ ഒരു ബന്ധം ഞാനും മമ്മൂക്കയും തമ്മിൽ ഉണ്ടെന്നു അധികം ആർക്കും അറിയില്ല എന്നും സുചിത പറഞ്ഞു.

Devika Rahul