സുപ്രിയയ്ക്ക് വിവാഹ ആശംസകളുമായി പൃഥ്വി!!

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയമേനോനും. പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ 12-ാംവിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഭാര്യ സുപ്രിയയയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. എന്നും എപ്പോഴും ഒന്നിച്ച് എന്നാണ് പൃഥ്വി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

”സ്ഥിരതയെ ഭയപ്പെട്ടിരുന്ന ഒരാളെന്ന നിലയിൽ, ജീവിതത്തിൽ സ്ഥായി ആയുള്ളവയെ ഞാനിപ്പോൾ വിലമതിക്കുന്നതിൻറെ ഒരേയൊരു കാരണം കൂടെയുള്ള ഈ പെൺകുട്ടിയാണ് . വിവാഹ വാർഷിക ആശംസകൾ സുപ്‌സ്, ഭാര്യ, അടുത്ത സുഹൃത്ത്, ട്രാവൽ പാർട്ണർ, കുഞ്ഞിന്റെ അമ്മ അങ്ങനെ പലതുമാണ് നീ എനിക്ക് എന്നേക്കും ഒരുമിച്ച് പഠിക്കാനും കണ്ടെത്താനും” പൃഥ്വിരാജ് എഴുതിയിരിക്കുന്നു.

നിരവധി പേരാണ് പൃഥ്വിരാജിന്റെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.പൃഥ്വിരാജ്- സുപ്രിയ ദമ്പതിമാരുടെ മകൾ അലംകൃതയാണ്. ഇരുവരും തങ്ങളുടെ 12 മത്തെ വിവാഹ വാർഷികം ദുബായിലാണ് ആഘോഷിക്കുന്നത്. പാലക്കാടുള്ള ഒരു റിസോർട്ടിൽ വെച്ച് തീർത്തും ലളിതമായ ചടങ്ങുയാണ് ഇവരുടെ വിവാഹം. പൃഥിരാജിനോടൊപ്പം പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഓൾ ഇൻ ഓളാണ് സുപ്രിയമേനോൻ.

 

Aiswarya Aishu