നടൻ കമൽ ഹാസൻ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ മയക്ക് മരുന്ന് ഉപയോഗിക്കും! വെളിപ്പെടുത്തലുമായി ഗായിക സുചിത്ര 

Follow Us :

തമിഴ് സിനിമാ രംഗത്തു  നിലനില്‍ക്കുന്ന മയക്കു മരുന്ന് സംസ്‌കാരത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഗായിക സുചിത്ര വെളിപ്പെടുത്തിയിരിക്കുന്നത്. ഉലക നായകന്‍ കമല്‍ഹാസന്റെ പേര് പരാമർശിച്ചു കൊണ്ടാണ് സുചിത്രയുടെ ഈ പുതിയ വെളിപ്പെടുത്തല്‍, തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും മയക്കു മരുന്ന് ഉപയോഗിക്കുന്ന ആളാണ്  ,കാർത്തിക്  സ്റ്റേജില്‍ കയറുമ്പോഴെല്ലാം കൊക്കെയ്ന്‍ ഉപയോഗിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ തന്നെ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടു വന്നിട്ടുണ്ട്.സുചിത്ര പറയുന്നു

അങ്ങനെ ഒരു സംഭവം ഇല്ലെന്ന് പറഞ്ഞ് ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്, കോളിവുഡില്‍ ഇപ്പോള്‍ മയക്കു മരുന്ന് സംസ്‌കാരം സാധാരണമായി  കഴിഞ്ഞു . അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും ,രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നത്. ഗായിക പറയുന്നു, ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജിലൂടെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തു വന്നതാണ് വിവാദങ്ങള്‍ക്ക് കാരണമായത്

നടന്‍ ധനുഷ്, നടിമാരായ തൃഷ കൃഷ്ണൻ, ആന്‍ഡ്രിയ ജറമിയ ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദ്രർ എന്നീ താരങ്ങളുടെ ചിത്രങ്ങളായിരുന്നു അന്ന് പുറത്ത് വന്നത്.സുചി ലീക്സിന്റെ എല്ലാ ഫോട്ടോകളും പുറത്തായത് നടി തൃഷയുടെ അറിവോട് കൂടിയാണെന്നും സുചിത്ര പറഞിരുന്നു, ധനുഷും തന്റെ ഭര്‍ത്താവായിരുന്ന കാര്‍ത്തിക് കുമാറും അടുത്ത സുഹൃത്തുക്കൾണ്. ഇവരും കുറച്ച് കൂട്ടുകാരും ചേര്‍ന്ന് നടത്തിയൊരു പ്രാങ്കാണ് പിന്നീട് സുചി ലീക്‌സ് ആയി മാറിയഅതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മുൻ ഭർത്താവായ നടൻ കാർത്തിക് കുമാറിന്റെ അറിവോടെ എന്നെ അവർ ഇരയാക്കി മാറ്റുകയായിരുന്നു എന്നാണ് സുചിത്ര പറയുന്നത്