കടലിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് നടന് സുദേവ്. അനാര്‍ക്കലി സിനിമ ഷൂട്ട് ആയിരുന്നു കടലുമായുള്ള ആദ്യത്തെ അറ്റാച്ച്മെന്റെന്ന് സുദേവ് പറയുന്നു. അനാര്‍ക്കലിയില്‍ തുടങ്ങിയ അടുപ്പവും ബന്ധവും കൂടി. ഒരു വര്‍ഷം മുമ്പ് സര്‍ഫിങ്ങും ചെയ്യാന്‍ തുടങ്ങിയെന്നും നടന് പറയുന്നു.
എനിക്ക് ബ്രേക്ക് കിട്ടുന്ന സമയത്തൊക്കെ ഞാന്‍ വര്‍ക്കലയില്‍ പോയി സര്‍ഫ് ചെയ്യും. ഐ റിയലി ലവ് ദ സീ. ഞാന്‍ താമസിക്കുന്നതും മുംബൈയിലും കൊച്ചിയിലുമായാണ്. രണ്ടും കടലിന് അടുത്താണ്.
ഇപ്പോള്‍ മുംബൈയില്‍ വീട് ഷിഫ്റ്റ് ചെയ്തപ്പോഴും കടല്‍ ഫേസ് ചെയ്തുകൊണ്ടുള്ള ഒരു അപ്പാര്‍ട്ട്മെന്റ് ആയിരുന്നു ഞാന്‍ നോക്കിയത്. പക്ഷെ എന്റെയടുത്തുള്ള കാശ് വെച്ച് എനിക്ക് കിട്ടിയില്ല,” സുദേവ് ചിരിച്ചുകൊണ്ട് പറയുന്നു.
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് സുദേവിന്റെ റിലീസിനൊരുങ്ങി നില്ക്കുന്ന ചിത്രം. ജൂണ്‍ പത്തിന് സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ തുറമുഖം സിനിമയെ പറ്റി സംസാരിക്കവെ, കടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രത്യേക അനുഭവം പറയാനുണ്ടോ എന്ന ചോദ്യത്തിനായിരുന്നു നടന് തുറന്നുപറഞ്ഞത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…