വിവാഹത്തിന് മുൻപ് തന്നെ അങ്ങനൊരു നിബന്ധന ഞാൻ വെച്ചിരുന്നു, സുധാ ചന്ദ്രൻ

ഏതൊരു വ്യക്തിക്കും പ്രചോദനമാണ് സുധ ചന്ദ്രന്റെ ജീവിതം. ഒരു അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടിട്ടും  ജീവിതത്തിൽ തളരാതെ മുന്നോട്ട് പോകുകയും മികച്ച നർത്തകി എന്ന പേര് നേടിയെടുക്കുകയും ചെയ്ത സുധ മറ്റുള്ളവർക്ക് ഒരു വലിയ പ്രചോദനമാണ്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് സുധാ ചന്ദ്രൻ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,  എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് വെച്ചാൽ ഇത് പോലൊരു മാതാപിതാക്കളെയും ഭർത്താവിനെയും കിട്ടിയതാണ്. എന്റെ കാലുകൾ നഷ്ട്ടപ്പെട്ടപ്പോഴും എന്റെ മാതാപിതാക്കൾ എന്നെ നടപ്പിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം  ഇനി എന്ത് എന്ന ചോദ്യം എനിക്ക് മുന്നിൽ ഉണ്ടായിരുന്നു. അവിടെ ഫുൾ സ്റ്റോപ്പ് ഇടാൻ ഞാൻ ഒരുക്കമല്ലായിരുന്നു.

അവരുടെ പിന്തുണ എന്റെ മുന്നോട്ടുള്ള ജീവിതത്തിന് നൽകിയ സപ്പോർട്ട് വളരെ വലുതാണ്. എന്നാൽ എന്റെ വിവാഹം ഒളിച്ചോടി നടത്തിയത് ആണെന്ന് പലരും പറഞ്ഞു. എന്നാൽ ഒരിക്കലും അല്ല. ഞങ്ങളുടെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ അവർ ഒത്ത് ചേർന്ന് നടത്തിയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഭർത്താവ് പഞ്ചാബിയും ഞാൻ നോർത്ത് ഇന്ത്യനും ആയിരുന്നു. ഞങ്ങളുടെ രണ്ടു പേരുടെയും ആചാരങ്ങൾ ഒന്നിപ്പിച്ച് വിവാഹം നടത്തുന്നത് ബുദ്ധിമുട്ട് ആയിരുന്നു. അത് കൊണ്ട് തന്നെ വിവാഹം ഒരു അമ്പലത്തിൽ വെച്ചാണ് നടത്തിയത്. വിവാഹത്തിന്റെ പിറ്റേ ദിവസം ഞാൻ ഒരു പരുപാടി ഏറ്റിട്ടുണ്ടായിരുന്നു. ആ പരിപാടിക്ക് ഞാൻ പോയി.

എന്നാൽ എന്റെ വിവാഹം കഴിഞ്ഞ കാര്യം ഞാൻ അവിടെ  ആരോടും പറഞ്ഞില്ല . അതായിരിക്കാം ഞങ്ങൾ ഒളിച്ചോടി വിവാഹം കഴിച്ചു എന്ന് വാർത്ത വന്നത്. എന്നാൽ അങ്ങനെ വിവാഹം കഴിക്കേണ്ട ആവശ്യം എനിക്ക് ഇല്ല. വീട്ടുകാരുടെ സമ്മതത്തോടെ മാത്രമേ വിവാഹം കഴിക്കു എന്ന നിബന്ധന ഞാൻ പ്രണയിക്കുന്ന സമയത്ത് തന്നെ മുന്നോട്ട് വെച്ചിരുന്നു. എന്റെ ഏറ്റവും വലിയ സുഹൃത് എന്റെ ഭർത്താവ് ആണ്. അദ്ദേഹം ആദ്യം എന്റെ സുഹൃത്ത് ആണ്. അതിനു ശേഷമാണു എന്റെ ഭർത്താവ് എന്ന സ്ഥാനം ഉള്ളു. എന്റെ എന്ത് കാര്യങ്ങളും ഞാൻ ഷെയർ ചെയ്യുന്നത് അദ്ദേഹത്തോട് മാത്രമാണ് എന്നുമാണ് സുധ ചന്ദ്രൻ പറയുന്നത്.