Categories: Film News

സോനുവിനെ പരിഹസിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും മഷൂറ കളയുന്നില്ല

നിരവധി ആരാധകരുള്ള താര കുടുംബമാണ് ബഷീർ ബാഷിയുടേത്. ബിഗ് ബോസ്സിൽ വന്നതോടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരം രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ പലപ്പോഴും കടുത്ത വിമർശങ്ങളും താരത്തിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.

എന്നാൽ ഇപ്പോൾ കുറച്ച് നാളുകൾ ആയി ബഷീറോ കുടുംബമോ പുതിയ വിഡിയോകൾ ഒന്നും പങ്കുവെക്കുന്നില്ലായിരുന്നു. സ്ഥിരമായി വിഡിയോകളുമായി വരുന്ന മഷൂറാ പോലും ഇപ്പോൾ വിഡിയോകൾ പങ്കുവെക്കുന്നില്ലായിരുന്നു. ഇതോടെ എന്താണ് കാരണമെന്ന് തിരക്കികൊണ്ട് ആളുകളും വന്നിരുന്നു. അങ്ങനെ ഇരിക്കെയാണ് ഇപ്പോൾ സുഹാന ഒരു വ്‌ളോഗ്ഗുമായി എത്തുന്നത്. ഡേയ് ഇൻ മൈ ലൈഫ് വീഡിയോ ചെയ്തുകൊനാണ് സുഹാന പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കുറച്ച് ദിവസങ്ങളായി ഞങ്ങൾ തിരക്കിൽ ആയിരുന്നു എന്നും ബിസിനെസ്സ് തിരക്കുകളും ഷോർട്ട് ഫിലിം ഷൂട്ടും ഒക്കെയായി തിരക്കിൽ ആയിരുന്നു എന്നും സുഹാന വിഡിയോയിൽ പറയുന്നുണ്ട്.

എന്നാൽ ഈ വീഡിയോ വന്നതോടെ നിരവധി പേരാണ് മഷൂറയെ വിമർശിച്ച് കൊണ്ട് വന്നത്. മഷൂറാ ഒരു കൗശലക്കാരിയാണ് എന്നും, സുഹാനയെ കളിയാക്കാൻ കിട്ടുന്ന അവസരം ഒന്നും മഷൂറാ കളയാറില്ല എന്നും മഷൂറയെ ബഷീർ വിവാഹം കഴിച്ചത് നിയമപരമായി തന്നെയാണോ, മഷൂറാ അധികം ആക്റ്റീവ് അല്ലല്ലോ, സുഹാനയുടെ വീഡിയോ ആയത് കൊണ്ടാണോ മഷൂറാ ഒന്ന് ചിരിക്കുക പോലും ചെയ്യാത്തത്, എന്താണ് മശൂറയുടെ മുഖം ഇങ്ങനെ ഇരിക്കുന്നത് എന്ന് തുടങ്ങി നിരവധി കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.

 

Devika Rahul