എനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രമെന്ന് സുഹാസിനി! കൂടെയുള്ളത് ആരെന്ന് തിരക്കി ആരാധകര്‍!

ഒരുപിടി മികച്ച കഥാപാത്രങ്ങള്‍കൊണ്ട് ആരാധകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത പ്രിയ നടിയാണ് സുഹാസിനി. പ്രശസ്തനായ സംവിധാകന്‍ മണിരത്‌നത്തിന്റെ ഭാര്യ കൂടിയായ സുഹാസിനി സിനിമയുടെ മറ്റ് മേഖലകളിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും ഏറെ സജീവമായ സുഹാസിനി തന്റെ ഫോട്ടോകളും ജീവിതത്തിലെ മറ്റ് പ്രിയപ്പെട്ട നിമിഷങ്ങളും ആരാധകരുമായി പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. മുഖം നല്‍കാതെയുള്ള ഫോട്ടോയാണ് സുഹാസിനി പങ്കുവെച്ചിരിക്കുന്നത്. അതില്‍ താരത്തെ മറ്റൊരാള്‍ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നും കാണാം.. ഏറെ പ്രിയപ്പെട്ട നിമിഷം എന്നാണ് ഈ ചിത്രത്തെ കുറിച്ച് താരം കുറിച്ചത്… ആരാണ് സുഹാസിനിയെ ചേര്‍ത്ത് നിര്‍ത്തിയിരിക്കുന്നത് എന്നല്ലേ.. അത് മറ്റാരുമല്ല.. ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെ. സുഹാസിനി പങ്കുവെച്ച ചിത്രത്തില്‍ മണിരത്‌നത്തേയും മങ്ങിയ തോതില്‍ കാണാന്‍ സാധിക്കുന്നുണ്ട്. കമല്‍ഹാസന്‍ എന്ന വ്യക്തി തന്റെ ജീവിതത്തില്‍ എത്രത്തോളും സ്വാധീനം ചെലുത്തിയ ആളാണെന്ന് ഇതിന് മുന്‍പും സുഹാസിനി തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ചെറിയച്ഛന്‍..

തനിക്ക് ജീവിതത്തില്‍ ദിശാബോധം നല്‍കുകയും പിന്തുണയ്ക്കുകയും ചെയ്ത വ്യക്തി.. അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ ഇന്ന് സിനിമാ ലോകത്ത് താന്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് സുഹാസിനി കമല്‍ഹാസനെ കുറിച്ച് പറഞ്ഞത്. തന്നെ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിട്ട് പഠിപ്പിച്ചതും… ഫീസ് അടച്ചതുമെല്ലാം അദ്ദേഹമാണെന്നും നടി പറഞ്ഞിരുന്നു. നെഞ്ചത്തെ കിള്ളാതെ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി സിനിമാ രംഗത്തേക്ക് എത്തുന്നത്.

തമിഴിന് പുറമെ മറ്റ് ഭാഷാ ചിത്രഭങ്ങളിലും തിളങ്ങിയ താരം, സംവിധാനം നിര്‍മ്മാണം എന്നീ രംഗത്തും ശോഭിക്കുകയാണ്. മണിരത്‌നത്തിന്റേയും സുഹാസിനിയുടേയും പേരിലുള്ള നിര്‍മ്മാണ കമ്പനിയാണ് മദ്രാസ് ടാക്കീസ്. എഴുത്തുകാരി, സംഭാഷണ രചയിതാവ്, തുടങ്ങിയ മേഖലകളിലും സുഹാസിനി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

Nikhina