ബാല്യകാല സുഹൃത്തുക്കളാണ് താനും രാകേഷും!! എട്ടാംക്ലാസ്സുമുതല്‍ ഒന്നിച്ച് പഠിച്ചു- വിവാഹത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സുജാകാര്‍ത്തിക

മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു സുജാകാര്‍ത്തിക. നടിയായും സഹനടിയായും തിളങ്ങി നിന്ന താരം. അഭിനയിച്ച വേഷങ്ങളൊക്കെയും മലയാളി എന്നും ഓര്‍ത്തിരിക്കുന്ന വേഷങ്ങളാണ്. 2002ല്‍ രാജസേനന്‍ സംവിധാനം ചെയ്ത മലയാളി മാമനുവണക്കം എന്ന ചിത്രത്തിലൂടെയാണ് സുജാകാര്‍ത്തിക വെള്ളിത്തിരയിലെത്തിയത്.

മലയാളി മാമനുവണക്കത്തില്‍ ജയറാമിന്റെ നായികയായ രേവതി എന്ന കഥാപത്രത്തെമായിട്ടാണ് താരം എത്തിയത്. പിന്നീട് റണ്‍വേ, നാട്ടുരാജാവ്, ലോകനാഥന്‍ ഐഎ എസ്, അച്ഛനുറങ്ങാത്ത വീട്, കിലുക്കം, കിലുകിലുക്കം, റണ്‍വേ, ലിസമ്മയുടെ വീട് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം താരം ശ്രദ്ധേയയായി.

അതേസമയം, വിവാഹശേഷം സിനിമയില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ് താരം. 2010ല്‍ മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനിയറായ രാകേഷ് കൃഷ്ണയുമായിട്ടായിരുന്നും താരത്തിന്റെ വിവാഹം. വിവാഹ ശേഷം അഭിനയജീവിതത്തില്‍ നിന്നും വ്യക്തിജീവിതത്തിലേക്കും പഠനത്തിലേക്കുമായുള്ള തിരക്കിലേക്ക് താരം മാറി.

ഇപ്പോഴിതാ പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി തന്റെ കുടുംബത്തെ കുറിച്ചും മനസുതുറക്കുകയാണ് താരം. ബാല്യകാല സുഹൃത്തുക്കളായിരുന്നു താനും രാകേഷുമെന്നും താരം പറയുന്നു. എട്ടാംക്ലാസ്സുമുതല്‍ തങ്ങള്‍ ഒരുമിച്ചുപഠിച്ചവരാണ്. ആദ്യമൊക്കെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല.

പിന്നീടാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത്. പിന്നീട് എപ്പോഴോ രാകേഷ് തന്നോടുള്ള ഇഷ്ടം അറിയിച്ചു. അങ്ങനെ വീട്ടുകാരുമായി സംസാരിച്ചു വിവാഹം തീരുമാനിക്കുകയുമായിരുന്നു എന്നും താരം പറയുന്നു.

Anu