കാവ്യ എന്റെ അടുത്ത സുഹൃത്താണ്, എന്നാൽ ദിലീപേട്ടൻ അങ്ങനെ അല്ല!

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് സുജ കാർത്തിക. നിരവധി സിനിമകളിൽ ആണ് താരം അഭിനയിച്ചത്. എന്നാൽ വിവാഹ ശേഷം താരം സിനിയമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും വേറെ വഴികൾ ഒന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സുജ കാർത്തിക. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സുജ തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിൽ താരം ദിലീപിനെയും കാവ്യയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുജയുടെ വാക്കുകൾ ഇങ്ങനെ,

Suja Karthika

ജോഷി സംവിധാനം ചെയ്ത റൺവേ എന്ന ചിത്രത്തിൽ വളരെ നല്ല ഒരു റോൾ ആയിരുന്നു എനിക്ക് ലഭിച്ചത്. ദിലീപേട്ടന്റെ അനിയത്തിയായാണ് ഞാൻ അഭിനയിച്ചത്. കാവ്യ ആയിരുന്നു ചിത്രത്തിൽ നായിക. അന്ന് മുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ്. എന്നാൽ ദിലീപേട്ടൻ അങ്ങനെയല്ല. ദിലീപേട്ടൻ എന്നും എനിക്ക് ഏട്ടൻ ആണ്. അത് അന്നായാലും ഇന്നായാലും. എന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് കാവ്യ മാധവൻ. അവൾക്ക് ഒരു പ്രതിസന്ധി ഘട്ടം ജീവിതത്തിൽ ഉണ്ടായപ്പോൾ എല്ലാ പിന്തുണയും ഞാൻ നൽകി കൂടെ നിന്നിരുന്നു.

Suja Karthika

അടുത്തിടെ റൺവേയുടെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലെ വാർത്തകൾ വന്നിരുന്നു. വാളയാർ പരമശിവം എന്ന പേരിൽ. ഒരുപാട് പേര് എന്നോട് ചോദിച്ചിരുന്നു ചിത്രത്തിൽ ഞാനും ഉണ്ടോ എന്ന്. എന്നാൽ ഇനിയൊരു തിരിച്ചുവരവിനെ കുറിച്ച് ഇത് വരെ ചിന്തിച്ചിട്ടില്ല. കാരണം അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലായിരുന്നു അഭിനയം എനിക്ക് ശാശ്വതം ആകില്ല എന്ന്. അത് കൊണ്ട് തന്നെ നന്നായി പഠിക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ പിജി ക്ക് ഗോൾഡ് മെഡൽ കിട്ടിയപ്പോൾ ഒരുപാട് സന്തോഷവും തോന്നി. ആദ്യം ബാങ്കിൽ ആണ് ജോലി നോക്കിയതെങ്കിലും ഇപ്പോൾ ടീച്ചിങ് മേഖലയിലേക്ക് എത്തിയിരിക്കുകയാണ്.

Sreekumar R