‘ചിരിക്കാം പൊട്ടിച്ചിരിക്കാം’!! വേദനകളെ അതിജീവിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് സുജിത

Follow Us :

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങിയ നായികയാണ് സുജിത. ഹരിചന്ദനത്തിലെ ഉണ്ണിമായയി എത്തിയാണ് താരം ആരാധകരെ സ്വന്തമാക്കിയത്. മലയാളത്തിനേക്കാള്‍ കൂടുതല്‍ താരം ശോഭിച്ചത് തമിഴകത്താണ്. മലയാള സിനിമയില്‍ സഹനടിയായും സഹോദരി വേഷങ്ങളിലും സുജിത തിളങ്ങിയിട്ടുണ്ട്.
ശേഷം താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

താരം വീണ്ടും സ്‌ക്രീനിലേക്ക് മടങ്ങി എത്തുന്നെന്ന് അറിയിച്ചിരിക്കുകയാണ്. വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയുന്ന കുക്ക് വിത്ത് കോമാളി എന്ന ഷോയിലൂടെയാണ് സുജിത തിരിച്ചെത്തുന്നത്. ചിരിക്കാം പൊട്ടിച്ചിരിക്കാം എന്ന ക്യാപ്ഷനോടെയാണ് സുജിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്.

അടുത്തിടെയാണ് താരത്തിന്റെ ജീവിതത്തില്‍ വലിയ നഷ്ടം സംഭവിച്ചത്. നടനും സംവിധായകനുമായ സൂര്യ കിരണ്‍ താരത്തിന്റെ ചേട്ടനായിരുന്നു. സഹോദരന്റെ അപ്രതീക്ഷിത വിയോഗം താരത്തിനെ തളര്‍ത്തിയിരുന്നു.
എനിക്ക് ചേട്ടന്‍ മാത്രമല്ല, എന്റെ ഹീറോ ആയിരുന്നു ചേട്ടന്‍ എന്നായിരുന്നു സുജിത പറഞ്ഞിരുന്നത്. രണ്ട് മാസം മുന്‍പായിരുന്നു സൂര്യ കിരണിന്റെ അപ്രതീക്ഷിത വിയോഗം.

മലയാളിയായി സുജിത വിവാഹം ചെയ്തത് തമിഴ് സംവിധായകന്‍ ധനുഷിനെയാണ്. ചെന്നൈയിലാണ് സുജിത താമസിക്കുന്നത്. മീര ജാസ്മിന്റെ മുഖഛായയുണ്ട് എന്ന് പറഞ്ഞും സുജിത ശ്രദ്ധേയായിരുന്നു.