‘ഈ സിനിമയില്‍ ഒരു ശരികേടുണ്ട്… ജനങ്ങളുടെ ഉള്ളിലെ മുകുന്ദന്‍ഉണ്ണിയെ ഉണര്‍ത്തിവിടാന്‍ കഴിവുള്ള തരം ഒരു ശെരികേട്’

വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്ത ‘മുകുന്ദനുണ്ണി അസോസിയേറ്റ്’ എന്ന ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും, അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയുടെ ഇന്‍സ്റ്റാഗ്രാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രീകരണത്തിന് മുന്‍പ് നേരത്തെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് വൈറലായിരുന്നു. വിനീതിന്റെ വ്യത്യസ്തമായ അഭിനയമായിരുന്നു ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഈ സിനിമയില്‍ ഒരു ശെരികേടുണ്ട്.. എന്നെപ്പോലുള്ള സാധാരണ ജനങ്ങളുടെ ഉള്ളിലെ മുകുന്ദന്‍ഉണ്ണിയെ ഉണര്‍ത്തിവിടാന്‍ കഴിവുള്ള തരം ഒരു ശെരികേടെന്ന് സുമി മേരി ജോസഫ് മൂവീ ഗ്രൂപ്പില്‍ പറയുന്നു.

കണ്ടു… ??
അഭിനയം നന്നായിട്ടുണ്ട്..??
കഥയും തിരക്കഥയും സംഭാഷണവും നന്നായിട്ടുണ്ട്… ??
സിനിമ ആസ്വാധനത്തിനു വേണ്ടിയുള്ളതാണ്.. സമ്മതിക്കുന്നു. ??
ഇതൊക്കെ തന്നെയാണ് നമുക്ക് ചുറ്റിലും നടക്കുന്നത്… ??
അതും സമ്മതിക്കുന്നു… ??
എന്നാലും… എന്നാലും ഈ സിനിമയില്‍ ഒരു ശെരികേടുണ്ട്..????
എന്നെപ്പോലുള്ള സാധാരണ ജനങ്ങളുടെ ഉള്ളിലെ മുകുന്ദന്‍ഉണ്ണിയെ ഉണര്‍ത്തിവിടാന്‍ കഴിവുള്ള തരം ഒരു ശെരിക്കേട്. ??
ജീവിക്കാന്‍ പേടി തോന്നിക്കുന്ന തരത്തില്‍ ഉള്ള മഹത്തായൊരു ശെരിക്കേട് ??
നബി : ?? എഴുതിയത് എന്റെ മാത്രം അഭിപ്രായമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവംബര് 11നായിരുന്നു ചിത്രം തിയറ്ററുകളില് റിലീസ് ചെയ്തത്. ബ്ലാക്ക് കോമഡി ജേണറില് ഉള്പ്പെടുന്ന ചിത്രത്തില് രസകരമായ വക്കീല് കഥാപാത്രത്തെയാണ് വിനീത് ശ്രീനിവാസന് അവതരിപ്പിച്ചത്. ജോയി മൂവിസിന്റെ ബാനറില് ഡോക്ടര് അജിത്ത് ജോയിയാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. വിമല് ഗോപാലകൃഷ്ണനും സംവിധായകന് അഭിനവ് സുന്ദറും ചേര്ന്നാണ് ചിത്രത്തിന്റെ രചന നിര്‍ഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്ബി, ബിജു സോപാനം, ജോര്ജ്ജ് കോര, ആര്ഷ ചാന്ദിനി ബൈജു , നോബിള് ബാബു തോമസ്, അല്ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നേരത്തെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവര്ത്തകര് വ്യക്തമാക്കിയിരുന്നു. 2024 ല് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്നാണ് നടന് വിനീത് ശ്രീനിവാസന് പറഞ്ഞത്.

Gargi