Film News

‘എം ടി സാറിന്‍റെ രണ്ടാമൂഴം എന്ന മഹാത്തായ നോവല്‍ ഒരാളും സിനിമയാക്കി കുളമാക്കരുത് എന്നത് അപേക്ഷയാണ്..’

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതം പ്രതീക്ഷികള്‍ക്കപ്പുറത്തെ വിജയമാണ് നേടുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ആടുജീവിതം നേടിയത്. ആടുജീവിതം ആഗോളതലത്തില്‍ റിലീസിന് 16.7 കോടി രൂപയാണ് നേടിയത് എന്ന് ഔദ്യോഗിക കണക്കുകളായി പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. ഇതാ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാം ദിവസവും മികച്ച നേട്ടമുണ്ടാക്കി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. ഇതിനകം ആഗോളതലത്തില്‍ ആടുജീവിതം 30 കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ട് എണ്ണം മാത്രമാണ് റിലീസിന് ആടുജീവിതത്തേക്കാള്‍ മുന്നില്‍ ഉള്ളത്. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷന്‍ ആഗോളതലത്തില്‍ റിലീസിന് ആകെ 80 കോടി രൂപയില്‍ അധികം ആയിരുന്നു. തേജ സജ്ജയുടെ ഹനുമാന്‍ 24 കോടി രൂപയില്‍ അധികവും റിലീസിന് ആകെ കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആടുജീവിതം പേഴ്‌സണലി ഇഷ്ടായില്ല…പലപ്പോഴും പൃഥ്വിരാജിന്റെ അഭിനയം നാടകത്തിലേത് പോലെ തോന്നിയെന്നാണ് സുനിത ദാസ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

ആടുജീവിതം പേഴ്‌സണലി ഇഷ്ടായില്ല…
പലപ്പോഴും പൃത്ഥീരാജിന്റെ അഭിനയം നാടകത്തിലേത് പോലെ തോന്നീ..
ക്യാമറയുടെ ഒപ്പിയെടുക്കലൊക്കെ ഗംഭീരമായിരുന്നൂ..
വായനയുടെ സുഖം ഒരിക്കലും സിനിമക്ക് തരാനാവില്ല കാരണം എഴുത്തുകാരനും വായനക്കാരനും എത്ര ഏതറ്റം വരേയും എഴുതിയും ചിന്തിച്ചും പോവാം…
പക്ഷേ ഒരു സംവിധായകന് പരിധിയുണ്ട്..
അതുകൊണ്ട് തന്നെ എം ടി സാറിന്റെ രണ്ടാമൂഴം എന്ന മഹാത്തായ നോവല്‍ ഒരാളും സിനിമയാക്കി കുളമാക്കരുത് എന്നത് അപേക്ഷയാണ്..
മനസ്സില്‍ ഭീമന്‍ നിറഞാടുന്നുണ്ട് അത് അങനെതന്നെ നിന്നോട്ടേ…

Ajay Soni