സണ്ണിലിയോണിന്റെ കോണ്ടം പരസ്യത്തിന്റെ പിന്നാമ്പുറകാഴ്ചകള്‍ വൈറല്‍

സണ്ണിലിയോണിന് നിറയെ ആരാധകരാണ്. വര്‍ഷങ്ങളായി മാന്‍ഫോഴ്‌സ് കോണ്ടം ബ്രാന്‍ഡിന്റെ അംബാസഡറാണ് സണ്ണി ലിയോണ്‍. ഇതിന്റെ പരസ്യത്തിലൂടെ വീണ്ടും സണ്ണി ലിയോണ്‍ എത്തുകയാണ്. പരസ്യചിത്രീകരണത്തിന്റെ പിന്നാമ്പുറകാഴ്ചകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുംബൈയിലാണ് ഷൂട്ടിംഗ് നടന്നത്.


സണ്ണിലിയോണ്‍ മാന്‍ഹോഴ്‌സിന്റെ മുഖമായതോടെ ഈ ബ്രാന്‍ഡിന്റെ വളര്‍ച്ച വളരെ വേഗമായിരുന്നു. കോണ്ടം ബ്രാന്‍ഡിന്റെ ചിത്രീകരണവേളയില്‍ വളരെ സന്തോഷവതിയായി മറ്റുള്ളവരോട് സംസാരിക്കുന്ന സണ്ണിലിയോണിനെയാണ് കാണാന്‍ സാധിക്കുക.


സണ്ണിലിയോണിനെ പോലെ മറ്റൊരു പോണ്‍ സ്റ്റാറിനും ഇത്രയധികം സ്വീകാര്യത ലഭിച്ചിട്ടില്ല. മലയാളത്തിലുള്‍പ്പെടെ സണ്ണി ലിയോണ്‍ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഒരു റിയാലിറ്റി ഷോയുടെ ചിത്രീകരണം ഉദ്ദേശിച്ചാണ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സണ്ണിലിയോണ്‍ കേരളത്തിലെത്തിയത്.

Geethu