സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ, ഇത്തവണ എത്തിയത് ആരാധകർക്ക് വലിയ സർപ്രൈസുമായി!

അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇന്ത്യന്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമാണ്. വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു. അഡല്‍റ്റ് ഒണ്‍ലി സിനിമകളില്‍ കരിയര്‍ തുടങ്ങിയ സണ്ണിയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍.ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോണ്‍.നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങള്‍ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇപ്പോൾ താരം വീണ്ടും കുടുംബ സമേതം കേരളത്തിലേക്ക് എത്തിയിരിക്കുകയാണ്. ഭർത്താവിനും മക്കൾക്കും ഒപ്പം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താരം തിരുവനന്തപുരം എയർപോർട്ടിൽ എത്തിയത്. ശേഷം അവിടെ നിന്നും താരം ഒരു സ്വകാര്യ റിസോർട്ടിലേക്കാണ് കുടുംബത്തിനൊപ്പം പോയിരിക്കുന്നത്. വിദേശത്ത് നിന്നും വന്നതായത് കൊണ്ട് തന്നെ ഒരാഴ്ചത്തെ ക്വാറന്റൈനിൽ ആണ് താര കുടുംബം ഇപ്പോൾ. ഒരു മാസം കേരളത്തിൽ താരം കാണും എന്നാണു അറിയാൻ കഴിഞ്ഞ വിവരം. തനിക്ക് എന്നും കേരളത്തിനോട് ഒരു പ്രത്യേക സ്നേഹവും ഇഷ്ടവും ഒക്കെയുണ്ടെന്ന് സണ്ണി ലിയോൺ നേരുത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

sunny leone about past

താരത്തിന്റെ ഈ വരവിന്റെ ഉദ്ദേശം എന്താണെന്നു കൃത്യമായി അറിയാൻ കഴിഞ്ഞില്ലെങ്കിലും ഒരു ചാനൽ പരിപാടിയുടെ ചിത്രീകരണത്തിനായാണ് താരം ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നത് എന്നാണു പുറത്ത് വരുന്ന സൂചനകൾ. ആരാധകർക്ക് സർപ്രൈസ് നൽകാൻ വേണ്ടി ചാനൽ മേധാവികൾ ആണ് താരത്തെ പരുപാടിയിൽ പങ്കെടുപ്പിക്കുന്നതിന് മുൻകൈ എടുത്തത് എന്നാണു പുറത്ത് വരുന്ന വിവരം.

Sreekumar R