Categories: Film News

സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത്!! വന്‍ സ്വീകരണം നല്‍കി ആരാധകര്‍

നടി സണ്ണി ലിയോണ്‍ തിരുവനന്തപുരത്ത് എത്തി. ആരാധകരുടെ ആവേശകരമായ സ്വീകരണമാണ് താരത്തിന് വിമാനത്താവളത്തില്‍ നിന്ന് ലഭിച്ചത്. തിരുവനന്തപുരത്ത് അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ചുള്ള ഫാഷന്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്.

തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപനത്തില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും.

അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കുന്നുണ്ട്. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Anu