തെന്നിന്ത്യയിലെ ആരാധകരേറെയുള്ള തലൈവര്‍ രജനീകാന്ത്. ഇപ്പോഴിതാ വിവാഹ വാര്‍ഷികം ആഘോഷിയ്ക്കുന്ന താരത്തിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. നാല്പത്തി മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് തലൈവരും പ്രിയ പത്നിയും ലതയും. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് മകള്‍ സൗന്ദര്യ പങ്കുവെച്ച കുറിപ്പും ശ്രദ്ധേയമായിരിക്കുകയാണ്. ഫെബ്രുവരി 26ന് ആയിരുന്നു ഇരുവരുടേയും 43ാം വിവാഹ വാര്‍ഷികം.
43 വര്‍ഷം ഒരുമിച്ച്, എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മയും അച്ഛനും..ഞാന്‍ നിങ്ങളെ വളരെ അധികം സ്നേഹിക്കുന്നു’ മകള്‍ സൗന്ദര്യ എക്സില്‍ കുറിച്ചു. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരസ്പരം അണിയിച്ച മാലയും മോതിരവും ഇരുവരും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു എന്നും ഇപ്പോഴും എല്ലാ കാര്യത്തിലും പരസ്പരം ശക്തമായി നില്ക്കുന്നു എന്നും മകള്‍ പറയുന്നു. കഴുത്തില്‍ മാല അണിഞ്ഞ് നില്ക്കുന്ന രജനീകാന്തിന്റെയും തൊട്ടരുകില്‍ കൈയ്യിലെ മോതിരം ഉയര്‍ത്തി കാണിക്കുന്ന ലതയുടേയും ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
പ്രണയിച്ച് വിവാഹിതരായവരാണ് തലൈവരും ലതയും. 1980ല്‍ ഒരു സിനിമ സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടിയത്. അന്ന് വിദ്യാര്‍ഥിനിയായിരുന്ന ലത രജനീകാന്തുമായി അഭിമുഖത്തിന് എത്തിയതായിരുന്നു. അഭിമുഖത്തിന്റെ അവസാനം താരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. 1981ലാണ് പിന്നാലെ രജനീകാന്തും ലതയും വിവാഹിതരായത്.