ആലിയ ഭട്ടിന്റെ ചിത്രം കോടതി കയറി..!! പേര് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശം!

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കോടതി കയറിയ വിവരം കേട്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ് ഈ സിനിമ. ഇപ്പോഴിതാ സിനിമ സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അമ്മയെ മോശമായ ചിത്രീകരിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാമാത്തിപ്പുരയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര എംഎല്‍എ അമിന്‍ പട്ടേലും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സിനിമയുടെ പേര് മാറ്റണം എന്നാണ് സുപ്രീംകോടതി നിര്‍ദേശം.

സിനിമയില്‍ നിന്നും കാമാത്തിപ്പുരയെന്ന സ്ഥലപ്പേര് മാറ്റണമെന്നും ആവശ്യമുണ്ട്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള കേസുകളുടെ സാഹചര്യത്തിലാണ് കോടതി സിനിമയുടെ പേര് മാറ്റണം എന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. ആലിയ ഭട്ടിന്റെ കരിയറില്‍ തന്നെ വലിയൊരു വഴിത്തിരിവാകും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്ത്യാവാഡി എന്ന ചിത്രം.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago