ആലിയ ഭട്ടിന്റെ ചിത്രം കോടതി കയറി..!! പേര് മാറ്റണമെന്ന് സുപ്രീംകോടതി നിര്‍ദേശം!

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കോടതി കയറിയ വിവരം കേട്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഒരുപാട് വിമര്‍ശനങ്ങള്‍…

ബോളിവുഡ് താരസുന്ദരി ആലിയ ഭട്ടിന്റെ ഗംഗുഭായ് കത്ത്യാവാഡി എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആരാധക ലക്ഷങ്ങള്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ സിനിമ കോടതി കയറിയ വിവരം കേട്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ് ഈ സിനിമ. ഇപ്പോഴിതാ സിനിമ സുപ്രീംകോടതി വരെ എത്തിയിരിക്കുകയാണ്. ചിത്രത്തിനെതിരെ യഥാര്‍ത്ഥ ഗംഗുഭായ്യുടെ ദത്തുപുത്രന്‍ ബാബു റാവൂജി ഷായും ചെറുമകള്‍ ഭാരതിയും രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അമ്മയെ മോശമായ ചിത്രീകരിച്ചുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. കാമാത്തിപ്പുരയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മഹാരാഷ്ട്ര എംഎല്‍എ അമിന്‍ പട്ടേലും പ്രദേശവാസികളും കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സിനിമയുടെ പേര് മാറ്റണം എന്നാണ് സുപ്രീംകോടതി നിര്‍ദേശം.

സിനിമയില്‍ നിന്നും കാമാത്തിപ്പുരയെന്ന സ്ഥലപ്പേര് മാറ്റണമെന്നും ആവശ്യമുണ്ട്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇപ്പോള്‍ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള കേസുകളുടെ സാഹചര്യത്തിലാണ് കോടതി സിനിമയുടെ പേര് മാറ്റണം എന്ന നിര്‍ദേശം വെച്ചിരിക്കുന്നത്. ആലിയ ഭട്ടിന്റെ കരിയറില്‍ തന്നെ വലിയൊരു വഴിത്തിരിവാകും എന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്ന ചിത്രമാണ് ഗംഗുഭായ് കത്ത്യാവാഡി എന്ന ചിത്രം.