റിമ അന്ന് അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്ക് ഒരുപാട് അവസരം നഷ്ടമായി!

മലയാളികളുടെ പ്രിയ താരങ്ങളിൽ ഒരാളാണ് സുരഭി. മികച്ച അഭിനേത്രിക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു. നിരവധി സിനിമകളിലൂടെയും ടെലിവിഷൻ പാരമ്പരയിലൂടെയുമെല്ലാം മലയാളിയുടെ മനസ്സിൽ ഇടം നേടിയ താരം കൂടിയാണ് സുരഭി. ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമയിൽ എത്തിയ താരം ഇന്ന് വളരെ മികച്ച കഥാപാത്രങ്ങളുമായാണ് പ്രേഷകരുടെ മുന്നിൽ എത്തുന്നത്. മികച്ച പ്രതികരണം ആണ് താരത്തിന്റെ കഥാപാത്രങ്ങൾക്കെല്ലാം പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇപ്പോഴിതാ തനിക്ക് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചപ്പോൾ റിമ കല്ലിങ്കൽ പറഞ്ഞ കാര്യവും എന്നാൽ ആ പ്രസംഗം മൂലം തനിക്ക് കുറെ അവസരങ്ങൾ നഷ്ട്ടപെട്ടു എന്നും ഇപ്പോൾ തുറന്ന് പറയുകയാണ് സുരഭി.

ദേശിയ അവാർഡ് ലഭിച്ചപ്പോൾ സുരഭിക്ക് സുരഭിയുടെ നാട്ടിൽ ഒരു സ്വീകരണം ഏർപ്പെടുത്തിയിരുന്നു. അന്ന് അവിടെ ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പ്രസംഗത്തിനിടയിൽ പറഞ്ഞു ”ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍” എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്. അതും പോസിറ്റീവ് ആയ രീതിയിൽ. എന്നാൽ അതിനെ ചിലർ വളച്ചൊടിച്ച് മറ്റൊരു രീതിയിലേക്ക് മാറ്റുകയായിരുന്നു.

പലരും അതിന്റെ നെഗറ്റീവ് ആയി ചിത്രീകരിച്ചു. സിനിമ ഇൻഡസ്ട്രിയിൽ അത് മറ്റൊരു രീതിയിൽ ചിത്രീകരിക്കപ്പെട്ടു. ഇനി ചെറിയ വേഷങ്ങൾക്ക് വേണ്ടി വിളിച്ചാൽ താൻ അഭിനയിക്കാൻ വരില്ല എന്ന രീതിയിൽ ആണ് അത് പ്രചരിച്ചത്. അത് കൊണ്ട് ചെറിയ വേഷകൾക്ക് വേണ്ടി ഞാൻ വരില്ല എന്ന് പലരുടെയും മനസ്സിൽ ചിന്ത ഉണ്ടായി. അത് മൂലം തനിക്ക് കുറെ അവസരങ്ങളും നഷ്ട്ടപെട്ടു എന്നും ആണ് സുരഭി പറഞ്ഞത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

1 hour ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

2 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

2 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

2 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

2 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

2 hours ago