അനൂപ് മേനോനും സുരഭി ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ‘പത്മ’യിലെ പുതിയ ടീസര്‍ പുറത്തു വന്നു. സുരഭിയെ ഒരു അധ്യാപകന് വാക്കുകള്‍ പഠിപ്പിക്കുന്ന രസകരമായ രംഗമാണ് ടീസറില്‍. ശങ്കര്‍ രാമകൃഷ്ണന്, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റ് ടീസറുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അനൂപ് മേനോന് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന് തന്നെയാണ്. അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് തന്നെ നിര്‍മിക്കുന്നു. പ്രൊജക്ട് ഡിസൈനര്‍ ബാദുഷ. മഹാദേവന് തമ്പി ഛായാഗ്രഹണവും സിയാന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം ദുന്ദുരഞ്ജീവ്, പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ ജി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍, പിആര്‍ഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. അനൂപ് മേനോന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിന്റെ തന്നെ തിരക്കഥയില്‍ ഒരുക്കിയ ‘കിംഗ് ഫിഷ്’ ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത്ത് എസ് കോയ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ രഞ്ജിത്ത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…