Film News

അടിപൊളി കലാകാരന്‍മാര്‍ മരിച്ചു അവിടെയുണ്ട് മോളെ!!!അപ്പൊ പറഞ്ഞപോലെ ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് വരാം-സുരഭി ലക്ഷ്മി

മലയാളത്തിന്റെ പ്രിയനടിയാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ആരാധകരെ സ്വന്തമാക്കിയ താരമാണ് സുരഭി. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് താരം. കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ തന്റെ സീനിയറായിരുന്ന സ്മിഷചേച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയാണ് താരം പങ്കുവച്ചത്.

ക്യാന്‍സറാണ് അകാലത്തില്‍ സ്മിഷയുടെ ജീവനെടുത്തതെന്ന് സുരഭി പറയുന്നു. ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്‍മാര്‍ മരിച്ചു അവിടെയുണ്ട്. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം എന്നാണ് സുരഭി, സുഹൃത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.

ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരന്‍മാര്‍ മരിച്ചു അവിടെയുണ്ട് മോളെ, ഇനി ഞാന്‍ അവിടെ പോയി തകര്‍ത്തോളാം, ക്യാന്‍സര്‍ പോരാളി.,.എന്റെ സ്മിഷചേച്ചിക്ക് വിട ???? കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റിയില്‍ എന്റെ സീനിയര്‍, എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാവും, ദിലീഷേട്ടന്റെ നാടകത്തിലെ തോഴിന്മാരായിരുന്നു ഞാനും സ്മിഷ ചേച്ചിയും രേഷ്മയും, ശില്പയും ഒക്കെ….ഡയലോഗ് തെറ്റിക്കാന്‍ ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം തന്നെയുണ്ടായിരുന്നു.

ഒരാളില്ലാതാവുന്നു എന്നറിയുമ്പോള്‍ എന്തെല്ലാം ഓര്‍മ്മകളാണ് നമ്മളുടെ മനസ്സിലേക്ക് ഇങ്ങനെ ഓടി വരുന്നത്… ആ കാലത്തെ സ്‌നേഹവും സൗഹൃദവും ആഴത്തില്‍ ചേച്ചി മനസ്സില്‍ സൂക്ഷിച്ചിരുന്നു, അതൊക്കെയാണ് മോളെ ജീവിതത്തിന്റെ ഊര്‍ജ്ജവും കരുത്തും എന്നെപ്പോഴും പറയുമായിരുന്നു….. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങള്‍ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജില്‍ മൊട്ടയിടണം…… ??????. #ssuskalady എന്നു പറഞ്ഞാണ് സുരഭി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Anu B