അന്ന് ഹ്യൂമര്‍ ചെയ്താല്‍ മതി..! ലാലേട്ടന്റെ അടുത്ത് നിന്നാല്‍ മതി..! പക്ഷേ പിന്നീടാണ് തോന്നിയത്..! – സുരാജ്

ഹാസ്യ കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരമായിരുന്നു സുരാജ് വെഞ്ഞാറമൂട്. കോമഡി കഥാപാത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്തു വന്ന അദ്ദേഹത്തിന്റെ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ കഥാപാത്രം ഓരോ പ്രേക്ഷകനേയും ഞെട്ടിക്കുന്നതായിരുന്നു. അന്ന് സുരാജിനുള്ളിലെ സ്വഭാവ നടനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച സുരാജിന് തുറുപ്പുഗുലാന്‍ എന്ന സിനിമയാണ് തുറുപ്പ് ചീട്ടായത്. അതുവരെ ചെറിയ കഥാപാത്രങ്ങളില്‍ ഒതുങ്ങി നിന്ന സുരാജ് മായാവി, അണ്ണന്‍ തമ്പി, ലോലിപോപ്പ് എന്നീ സിനിമകളിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചു.

അതിനു ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമാണ് അദ്ദേഹത്തിന് ഒരു വലിയ വഴിത്തിരിവ് തന്റെ അഭിനയ രംഗത്ത് ഉണ്ടാക്കികൊടുത്തത്. ഇപ്പോഴിതാ ജനഗണമന എന്ന സിനിമയിലെ ലീഡിംഗ് ക്യാരക്ടര്‍ വരെ എത്തിനില്‍ക്കുകയാണ് സുരാജ് എന്ന നടന്റെ അഭിനയ ജീവിതം. ഇപ്പോഴിതാ പണ്ട് ചെയ്ത ചില കഥാപാത്രങ്ങളിലെ ഡയലോഗുകളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ചില പടങ്ങളിലൂടെ താന്‍ ആരാധകരെ വെറുപ്പിച്ചു എന്ന് തോന്നിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

ക്രിസ്ത്യന്‍ ബ്രദേഴ്‌സിലെ ഒരു രംഗം അതിന് ഉദാഹരണമായി അദ്ദേഹം പറയുന്നുണ്ട്. ആ രംഗത്തില്‍ എന്റെ ഒരു ഡയലോഗ് അപ്പോള്‍ പ്ലേസ് ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. സ്‌ക്രിപ്റ്റ് വായിച്ചിരുന്നേല്‍ ചിലപ്പോള്‍ അത് ഒഴിവാക്കാമായിരുന്നു. പക്ഷേ അന്ന് ഹ്യൂമര്‍ ചെയ്താല്‍ മതി.. ലാലേട്ടന്റെ അടുത്ത് നിന്ന് എന്തെങ്കിലും ഒരു ഡയലോഗ് പറഞ്ഞാല്‍ മതി

 

എന്നൊക്കെ ആയിരുന്നു മനസ്സില്‍ എന്നും അദ്ദേഹം പറയുന്നു… ഇപ്പോള്‍ തനിക്ക് ഹ്യൂമര്‍ വേഷങ്ങള്‍ വരുന്നില്ല എന്ന് സുരാജ് പറഞ്ഞിരുന്നു.. വരുന്ന കഥാപാത്രങ്ങളല്ലേ ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞ അദ്ദേഹം തന്റെ ഒരു മുഴുനീള ഹ്യൂമര്‍ പടം വരുന്നുണ്ട് എന്ന് കൂടി പ്രേക്ഷകരെ അറിയിച്ചിരുന്നു.

Aswathy