മക്കൾ ജനിച്ചപ്പോൾ പോലും എനിക്ക് അവരെ കാണാൻ കഴിഞ്ഞില്ല

പ്രേക്ഷകർക്കു ഏറെ സുപരിചിതനായ താരമാണ് സുരാജ് വെഞ്ഞാറൻമൂട്. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമാണ് താരം. നിരവധി സിനിമകളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. മിമിക്രിയിൽ കൂടിയാണ് താരം സിനിമയിലേക്ക് വരുന്നത്. അഭിനയത്തിന്റെ തുടക്കകാലത്ത് ഹാസ്യ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ടാണ് താരം ശ്രദ്ധ നേടിയത്. തിരുവനന്തപുരം സ്ലാങ്ങിൽ ഉള്ള സംസാരം ആയിരുന്നു താരത്തിന്റേത്. അത് തന്നെയാണ് താരം വളരെ പെട്ടന്ന് ശ്രദ്ധ നേടാൻ കാരണമായതും. നിരവധി വേഷങ്ങൾ ആണ് താരത്തിനെ തേടി വന്നത്. ഒരു സമയത്ത് സുരാജ് വെഞ്ഞാറന്മൂട് ഇല്ലാത്ത സിനിമകൾ കുറവായിരുന്നു എന്ന് തന്നെ പറയാം.

സുരാജ് ഉണ്ടെങ്കിൽ സിനിമ ഫുൾ എന്റർടൈൻമെന്റ് ആയിരിക്കും എന്ന വിശ്വാസം ജനങ്ങൾക്കും ഉണ്ടായിരുന്നു. ഹാസ്യ താരമായി നിറഞ്ഞു നിൽക്കുന്ന സമയത്ത് ആണ് ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം സുരാജിനെ തേടി എത്തുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച സുരാജിനെ തേടി പിന്നീട് എത്തിയത് എല്ലാം സീരിയസ് വേഷങ്ങളും നായക വേഷങ്ങളും ആയിരുന്നു. ഇപ്പോഴിഹ്റാ സുരാജ് വെഞ്ഞാറന്മൂട് തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മിമിക്രിയിൽ കൂടിയായിരുന്നു തന്റെ തുടക്കം എന്നും തന്റെ പ്രിയപ്പെട്ടവർ മറിച്ച് കിടക്കുന്ന സമയത്ത് പോലും തനിക്ക് സ്റ്റേജിൽ മിമിക്രി അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നുമാണ് സുരാജ് വെഞ്ഞാറന്മൂട് പറയുന്നത്. തന്റെ അപ്പുപ്പൻ മരിച്ച സമയത്ത് തനിക് പ്രോഗ്രാം ഉണ്ടായിരുന്നു. എന്നാൽ അന്ന് പ്രോഗ്രാം ചെയ്യേണ്ടി വന്നു.

 

അതാണ് ഒരു കലാകാരന്റെ അവസ്ഥ. അവനു എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഏറ്റിരിക്കുന്ന പരുപാടിയിൽ നിന്നും പിന്മാറാൻ പറ്റില്ല. അത് പോലെ തന്നെയാണ് തന്റെ അമ്മുമ്മ മരിച്ച് കിടക്കുന്ന സമയത്തും തനിക്ക് മിമിക്രി അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. കൂടാതെ എന്റെ രണ്ടു മക്കളും ജനിച്ച സമയത്ത് ഞാൻ അടുത്ത് ഇല്ലായിരുന്നു. അവർ ജനിച്ച് പത്ത് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ അവരെ കാണുന്നത്. എന്റെ ഭാര്യയ്ക്ക് എന്റെ അവസ്ഥകൾ എല്ലാം നന്നായി മനസ്സിലാക്കാൻ കഴിയും. അത് കൊണ്ട് തന്നെ അവൾ ഒന്നിനും എന്നോട് പരാതി പറഞ്ഞിട്ടില്ല. എനിക്ക് അതൊക്കെ ഭയങ്കര മിസ്സിംഗ് ആയിരുന്നു. എന്നാൽ ആ വിഷമം ഒക്കെ ഞാൻ തീർത്തത് എന്റെ മൂന്നാമത്തെ മകൾ ജനിച്ചപ്പോൾ ആയിരുന്നു എന്നുമാണ് സുരാജ് പറയുന്നത്.

Devika Rahul