Categories: Film News

‘ഒരാൾ എങ്ങനെ ഒളിച്ചോടരുതെന്ന് കാണിക്കുന്ന ചിത്രമാണിത്’ അന്ന ബെൻ

അടുത്തിടെയാണ് യുവതാരങ്ങളായ അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിച്ച ചിത്രം ‘ത്രിശങ്കു’ പ്രദർശനത്തിന് എത്തിയത്.
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അച്യുത് വിനായകാണ്. സേതുവായി അർജുൻ അശോകനും മേഘയായി അന്ന ബെന്നും എത്തുന്നു. ചിത്രത്തിനെ കുറിച്ച് നായിക അന്ന ബെൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.


”ആരെങ്കിലും ഒളിച്ചോടാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഒരാൾ എങ്ങനെ ഒളിച്ചോടരുതെന്ന് കാണിക്കുന്ന ചിത്രമാണ് തൃശങ്കു” എന്ന് നടി അന്ന ബെൻ പറയുന്നത്. സിനിമയുടെ പേര് പോലെ തന്നെ സസ്‌പെൻസും ആകാംക്ഷയും നിറഞ്ഞതാണ് ചിത്രമാണിതെന്നും താരം പറഞ്ഞു.സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അതേദിവസം സേതുവിൻറെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ‘ത്രിശങ്കു’ എന്ന സിനിമ പറയുന്നത്.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം.മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്

 

Aiswarya Aishu