അയാളുടെ ഭാര്യയേയും മക്കളെയും എല്ലാം അത് ബാധിച്ചില്ലേ, സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ പരിപാടികളുടെ തിരക്കിൽ ആണ് താരം ഇപ്പോൾ. പ്രസ് മീറ്റുകളിൽ ഒക്കെ ചിത്രത്തിനെ കുറിച്ച് പല പ്രസ്താവനകളും സുരേഷ് ഗോപി നടത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രസ് മീറ്റിന് സുരേഷ് ഗോപിക്ക് നേരെ വന്ന ഒരു ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയാണ് പ്രേഷകരുടെ  ശ്രദ്ധ നേടിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അവസ്ഥയെ കുറിച്ചാണ് സുരേഷ് ഗോപി പരോക്ഷമായ സംസാരിച്ചത് എന്നാണ്  സൂചനകൾ. ഗരുഡൻ സിനിമയുടെ പ്രമേയത്തെ കുറിച്ചാണ് സുരേഷ് ഗോപി പറയുന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടാല്‍, അയാളെ ഒരു പിശാച് ആയി ചിത്രീകരിച്ചാല്‍ അയാളുടെ ഭാര്യയെ, കുഞ്ഞുങ്ങളെ ഒക്കെ അത് ബാധിച്ചിരുന്നു.

ഈ സിനിമയിൽ അതൊക്കെ കൃത്യമായി കാണാം. എന്നാൽ വേറെ ഒരെണ്ണം എന്താണെന്ന് വെച്ചാൽ, നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നും ഇല്ല. എന്നാൽ കുറ്റക്കാരൻ എന്ന് കരുതുന്ന ആൾ പുറത്തിറങ്ങി നടക്കുന്നു. അവര്‍ ചെയ്ത പാതകത്തെ കുറിച്ച് ഇപ്പോള്‍ എവിടെയും ഒരു ചർച്ചകളും ഇല്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിച്ചര്‍ച്ചകളിലെല്ലാം അവരുടെ പോസ്റ്റുമോര്‍ട്ടം, ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്.നമുക്ക് അവരെ കുറിച്ചുളള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്. തിരിച്ച് പഴയ നിശ്ചയങ്ങളിലേക്ക് നമുക്ക് പോകേണ്ടി വന്നാല്‍ ഇതിനകത്ത് പാതകം ചെയ്തവന് കാക്കിയാണ് ആടയെങ്കില്‍ അവന്റെ സ്ഥാനം പിന്നെ എവിടെയായിരിക്കണം എന്ന് പറയുന്നതിന്റെ സൂചന ഈ സിനിമയില്‍ ഉണ്ട് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

അതെ സമയം സുരേഷ് ഗോപി ഈ പറഞ്ഞിരിക്കുന്നത് ദിലീപിനെ കുറിച്ചാണ് എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ദിലീപിന്റെ ജീവിതത്തിൽ ഉണ്ടായ അപ്രതീക്ഷിച്ച തകർച്ചയും അതിന്റെ പേരിൽ ഇന്നും ദിലീപ് നേരിടുന്ന വിമർശനങ്ങളും ദിലീപിനെ മാത്രമല്ല, ദിലീപിന്റെ ഭാര്യയ്ക്കും മക്കൾക്കും എതിരെ വരെ വരുന്ന വിമർശനങ്ങളെയും കുറിച്ച് ഒക്കെയാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത് എന്നാണ് സൂചനകൾ. കരിയറിന്റെ ഏറ്റവും നല്ല സമയത്ത് നിൽകുമ്പോൾ ആണ് ദിലീപിനെതിരെ ആരോപണങ്ങൾ ഉയർന്നുന്നതും മൂന്ന് മാസത്തോളം ദിലീപ് ജയിലിൽ കിടക്കുന്നതും. എന്നാൽ ഇപ്പോൾ വീണ്ടും ദിലീപ് സിനിമയിലെ തന്റെ പഴയ വസന്ത കാലത്തേക്ക് തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയാണ്.

Devika

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

57 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago