സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കും!!! ഡോ. ഷഹന ജീവിക്കും, കരുത്തുള്ള സ്ത്രീ മനസുകളിലൂടെ-സുരേഷ് ഗോപി

യുവ ഡോക്ടര്‍ ഷഹനയുടെ മരണം കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും തീരാനോവായിരിക്കുകയാണ്. സ്ത്രീധനമെന്ന വിപത്തിന്റെ പേരില്‍ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഷഹന. പ്രണത്തിനേക്കാള്‍ കാമുകന്‍ വില കല്‍പ്പിച്ചത് പണത്തിനായിരുന്നെന്ന വാക്കുകളിലാണ് ഷഹന തന്റെ നേവ് കുറിച്ചിട്ടത്.

ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്നും സ്ത്രീ തന്നെയാണ് ധനമെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഷഹന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളായാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മള്‍ എടുത്തേ മതിയാകൂ. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണമെന്നും സുരേഷ് ഗോപി കുറിച്ചു.

ഡോ. ഷഹന ജീവിക്കും, കരുത്തും തന്റേടവുമുള്ള സ്ത്രീ മനസുകളിലൂടെ. സ്ത്രീധനത്തോട് നോ പറയൂ, നിങ്ങളുടെ മക്കളെ രക്ഷിക്കൂ എന്നും താരം പോസ്റ്റില്‍ കുറിച്ചു.

ഷഹനയുടെ മരണത്തില്‍ സുഹൃത്തായ ഡോ റുവൈസിനെതിരെ പൊലീസ് ക്‌സറ്റഡിയിലെടുത്തു. മെഡിക്കല്‍ പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്നു ഡോ റുവൈസ്, മുന്‍പ് വിസ്മയയുടെ മരണത്തില്‍ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ആ വീഡിയോയും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

പ്രണയത്തിലായിരുന്ന ഷഹനയുടെയും റുവൈസിന്റേയും വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന സ്ത്രീധനം റുവൈസ് ആവശ്യപ്പെട്ടു, 150 പവനും ആഢംബരകാറുമാണ് റുവൈസ് ആവശ്യപ്പെട്ടത്. തരാന്‍ പറ്റില്ലെന്ന് ഷഹനയുടെ കുടുംബം പറഞ്ഞതോടെ വിവാഹത്തില്‍ നിന്നും പിന്മാറി. വിവാഹം മുടങ്ങിയതോടെ ഡിപ്രഷനിലായിരുന്നു ഷഹന.

ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗത്തില്‍ പിജി വിദ്യാര്‍ത്ഥിയായിരുന്നു ഷെഹന. കഴിഞ്ഞ ദിവസമാണ് ഷഹനയെ ഫ്‌ലാറ്റില്‍ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago