Film News

ഡയാന ചേച്ചിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ  രതീഷേട്ടൻ പോയ പുറകെ താൻ ആത്മഹത്യ ചെയ്തേനെ , സുരേഷ് ഗോപി

നിരവധി ചിത്രങ്ങളിൽ പല കഥപാത്രങ്ങൾ അവതരിപ്പിച്ചു പ്രേഷക പ്രശംസ നേടിയ നടൻ ആയിരുന്നു രതീഷ്, അദ്ദേഹം ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ട് 20 വര്ഷം ഇപ്പോൾ പിന്നിടുകയാണ്, ഇപ്പോൾ നടനെ കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെ കുറിച്ചും തുറന്നു പറയുകയാണ് നടൻ സുരേഷ് ഗോപി, തനിക്ക് ഏറ്റവും നല്ല ആത്മബന്ധമുള്ള കുടുംബമാണ് രതീഷേട്ടന്റെ കുടുംബവുമായി, അദ്ദേഹം എന്നെ മോനെ എന്ന് മാത്രമേ വിളിച്ചിട്ടുള്ളു. ഞാൻ ആദ്യമായി ഒരു ലക്ഷ്വറി കാറിൽ കയറുന്നത് അദ്ദേഹത്തിന്റ കാറിലാണ്

രാജാവിന്റെ മകൻ എന്ന ചിത്രത്തിന്റെ സമയത്താണ് ആ ചിത്രത്തിൽ ആ കാർ ഉപയോഗിക്കുന്നുണ്ട്, മോഹൻലാൽ ആണ് എന്നെ അദ്ദേഹത്തെ പരിചയപെടുത്തിക്കൊടുത്തത്, അന്ന് മുതൽ എനിക്ക് അദ്ദേഹത്തോട് നല്ല ആത്മബന്ധമാണുള്ളത്. ഞാൻ സിനിമയിൽ എത്തുന്നതിനു മുൻപ് എനിക്ക് ആരാധന തോന്നിയ നടനാണ് അദ്ദേഹം, അദ്ദേഹത്തിന്റെ ഭാര്യ ഡയാന ചേച്ചി ഒരു ധീരവനിതയാണ്, രതീഷേട്ടൻ മരിക്കുമ്പോൾ ഡയാന ചേച്ചിയുടെ സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പിന്നാലെ തന്നെ ആത്മഹത്യ ചെയ്തേനെ

രതീഷേട്ടൻ മരിച്ചപ്പോൾ ഈ നാല് മക്കളെയും ചിറകിനടിയിൽ ഒളിപ്പിക്കുന്ന ഒരു തള്ളക്കോഴി പോലെ ആയിരുന്നു കഴിഞ്ഞത്, രതീഷേട്ടനും ഡയാന ചേച്ചിയും മരിച്ചപ്പോൾ എന്നെക്കാൾ കൂടുതൽ മക്കളുടെ കാര്യങ്ങൾ ഹാൻഡിൽ ചെയ്യ്തത് രാധിക ആയിരുന്നു സുരേഷ് ഗോപി പറയുന്നു

 

Suji