Film News

‘ഉണ്ണികളേ ഒരു കഥ പറയാം’..പാടി ആസ്വദിച്ച് ഭക്ഷണം കഴിച്ച് സുരേഷ് ഗോപിയും ഔസേപ്പച്ചനും!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായെത്തി നടന്‍ സുരേഷ് ഗോപി. പാട്ടും വര്‍ത്തമാനവും ചിരികളികളുമായി ഇരുവരും ഭക്ഷണം കഴിയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമാണ് താരം ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായി എത്തിയത്. ഒരുമിച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുരേഷ് ഗോപിയും ഔസേപ്പച്ചനും പാട്ട് പാടാന്‍ തുടങ്ങി.

മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഉണ്ണികളെ ഒരു കഥ പറയാമിലെ ഔസേപ്പച്ചന്‍ ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമാണ് ഇരുവരും പാടിയത്. ഔസേപ്പച്ചന്‍ പാടുമ്പോള്‍ നമ്മുടെ ഹൃദയം പൊള്ളും എന്ന് സുരേഷ് ഗോപി പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗാനാലാപനം ആസ്വദിച്ച് ഔസേപ്പച്ചന്റെ കുടുംബാഗങ്ങളും അടുത്തുണ്ട്.

ഔസേപ്പച്ചന്റെയും സുരേഷ് ഗോപിയുടെയും ആലാപന വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. 43 സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ ആരാധകഹൃദയം കീഴടക്കിയിരിക്കുകയാണ്.

Anu B