നടൻ എന്നതിലുപരി ഒരുപാടു സഹായഹസ്തദാനം ചെയ്യുന്ന ഒരു മനുഷ്യൻ തന്നെയാണ് നടൻ സുരേഷ് ഗോപി. നാട്ടികയിലെ നിർധന വിദ്യാർത്ഥിയുടെ വീട് നവീകരിക്കാൻ നാല് ലക്ഷം രൂപയുടെ സഹായ൦ പ്രഖ്യാപിച്ചു നടൻ സുരേഷ് ഗോപി. വീടിന്റെ ജപ്തി ഒഴിവാക്കാൻ വേണ്ടി സഹപാഠികൾ ചേർന്ന് രണ്ടു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു, നാട്ടികയിലെ എസ് എൻ ട്രസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് സഹപാഠിയുടെ വീടിന്റെ ജപ്തി ഒഴിവാക്കാൻ വേണ്ടി ബിരിയാണി ചലഞ്ച് നടത്തിയിരുന്നു
മൂന്നു മാസം കൊണ്ട് വിദ്യാർത്ഥികൾ സഹപാഠിയുടെ വീട് ജപ്തിയിൽ നിന്നും ഒഴിവാക്കാൻ രണ്ടു ലക്ഷം രൂപ സ്വരൂപിച്ചിരുന്നു,ജപ്തി ഒഴിവാക്കാൻ വീടിന്റെ ആധാരം എടുത്തു അത് കൈമാറാൻ എത്തിയത് നടൻ സുരേഷ് ഗോപി ആയിരുന്നു.