സിനിമ സെറ്റ് വീടായെന്ന് കേട്ടിട്ടുണ്ടോ! താക്കോൽ കൈമാറി സുരേഷ് ​ഗോപി, തണലൊരുങ്ങിയത് ഒരു കുടുംബത്തിന്

വീടുകൾ സിനിമ സെറ്റ് ആക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ… അപ്പോ സിനിമ സെറ്റ് വീടായാലോ. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിൻറെ നിർമ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാർഥ വീട് നിർമ്മിച്ച് അതിൻറെ ഉടമസ്ഥർക്ക് തിരികെ നൽകിയത്.

കണ്ണൂരിലെ തലശേരിയിലാണ് സിനിമയുടെ ഷൂട്ടിം​ഗ് നടന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അവരുടെ അനുമതി പ്രകാരം സിനിമയ്ക്കായി പുതിയ വീട് നിർമ്മിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗിന് ശേഷം അത് കുടുംബത്തിന് നൽകുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിൻറെ താക്കോൽദാനം നിർവ്വഹിച്ചത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിൻറെ നിർമ്മാണം.

“തുടക്കത്തിൽ വീടിൻറെ സെറ്റ് ഇടാൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു”, നിർമ്മാതാവ് പറയുന്നു. അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള, കോസ്റ്റൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.

Ajay

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago