സിനിമ സെറ്റ് വീടായെന്ന് കേട്ടിട്ടുണ്ടോ! താക്കോൽ കൈമാറി സുരേഷ് ​ഗോപി, തണലൊരുങ്ങിയത് ഒരു കുടുംബത്തിന്

വീടുകൾ സിനിമ സെറ്റ് ആക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ… അപ്പോ സിനിമ സെറ്റ് വീടായാലോ. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന…

വീടുകൾ സിനിമ സെറ്റ് ആക്കുന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ… അപ്പോ സിനിമ സെറ്റ് വീടായാലോ. മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു കൗതുകകരമായ സംഭവം ഉണ്ടായിരിക്കുന്നത്. അർജുൻ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിൻറെ നിർമ്മാതാക്കളാണ് സിനിമയുടെ ചിത്രീകരണത്തിനായി പുനരുപയോ​ഗം സാധ്യമായ യഥാർഥ വീട് നിർമ്മിച്ച് അതിൻറെ ഉടമസ്ഥർക്ക് തിരികെ നൽകിയത്.

കണ്ണൂരിലെ തലശേരിയിലാണ് സിനിമയുടെ ഷൂട്ടിം​ഗ് നടന്നത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബം താമസിച്ചിരുന്ന സ്ഥലത്ത് അവരുടെ അനുമതി പ്രകാരം സിനിമയ്ക്കായി പുതിയ വീട് നിർമ്മിക്കുകയായിരുന്നു. സിനിമയുടെ ഷൂട്ടിം​ഗിന് ശേഷം അത് കുടുംബത്തിന് നൽകുകയും ചെയ്തു. സുരേഷ് ​ഗോപിയാണ് വീടിൻറെ താക്കോൽദാനം നിർവ്വഹിച്ചത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രനാണ് ചിത്രത്തിൻറെ നിർമ്മാണം.

“തുടക്കത്തിൽ വീടിൻറെ സെറ്റ് ഇടാൻ തീരുമാനിച്ചിരുന്നെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു”, നിർമ്മാതാവ് പറയുന്നു. അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിൽ അനഘ നാരായണൻ, ജോണി ആന്റണി, അൽത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുൽ നായർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സംഗീതം സാമുവൽ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സനൂപ് ദിനേശ്, എഡിറ്റർ സുനിൽ എസ് പിള്ള, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന, മേക്കപ്പ് നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ള, കോസ്റ്റൂം ഡിസൈനർ ലിജി പ്രേമൻ, കഥ അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജേഴ്സ് ജോബി ജോൺ, കല്ലാർ അനിൽ, അസോസിയേറ്റ് ഡയറക്ടർ പ്രിജിൻ ജസി, ശ്രീകുമാർ സേതു, അസിസ്റ്റന്റ് ഡയറക്ടർസ് ഷിഖിൽ ഗൗരി, സഞ്ജന ജെ രാമൻ, ഗോപികൃഷ്ണൻ, ശരത് വി ടി, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പി ആർ ഒ- എ എസ് ദിനേശ്.