Film News

സുരേഷ് ഗോപി ക്ഷണിച്ച പരുപാടിയിൽ പങ്കെടുക്കാൻ തനിക്ക് സാധിക്കില്ല, ആർ എൽ വി രാമകൃഷ്ണൻ

കൊല്ലത്തെ  തന്റെ കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിനെ  സുരേഷ് ഗോപി ആർ എൽ  വി  രാമകൃഷ്ണനെ ക്ഷണിച്ചിരുന്നു, ഈ മാസം  28നാണ് പരിപാടി  നടക്കുന്നത്, പ്രതിഫലം നൽകിത്തന്നെയാണ് വിളിക്കുന്നത് എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു, നടൻ തന്റെ ഫോണിലൂടെയാണ് ക്ഷണിച്ചത്.എന്നാൽ  ഇപ്പോള്‍ നടക്കുന്ന വിവാദത്തില്‍ കക്ഷി ചേരാന്‍ ഇല്ലെന്നു സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. തനിക്ക് വേദി നല്‍കാമെന്നറിയിച്ച സുരേഷ് ഗോപിക്ക് രാമകൃഷ്ണന്‍ നന്ദി പറഞ്ഞു

എന്നാൽ സുരേഷ് ഗോപി ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്നു    രാമകൃഷ്ണൻ  അറിയിച്ചു ,മാധ്യമപ്രവർത്തകരോടാണ് ഈക്കാര്യം അറിയിച്ചത്     നൃത്തപരിപാടിക്ക് പോകാൻ പറ്റില്ല,  എന്നാൽ സിനിമയിൽ നിന്നൊരാൾ വിളിച്ചതിൽ സന്തോഷമുണ്ട്, ചേട്ടൻ കലാഭവൻ മണിമരിച്ചിട്ട്  8  വർഷത്തിന് ശേഷമാണ് ഇത്തരമൊരു സിനിമാ മേഖലയിൽ നിന്നൊരു സപ്പോർട്ട് തനിക്ക്  കിട്ടുന്നതെന്നും അന്ന് മറ്റൊരു പരിപാടിയുണെന്നുമാണ് ആർ എൽ വി രാമകൃഷ്ണൻ പറയുന്നു

കലാ ഭവന്‍ മണിയുമായി സുരേഷ് ഗോപിക്ക് അടുത്ത ബന്ധമാണുള്ളത്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം നടന്റെ  ഈ പ്രവൃത്തിക്കെതിരെ  വലിയ വിമർശനങ്ങൾ ആണ് ഉണ്ടാകുന്നത്  കാരണംഈ  വിഷയത്തില്‍ സുരേഷ് ഗോപിയെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളാനന്നാണ്  ചിലർ പറയുന്നത്

Suji