കുടുംബസമേതം 45000 രൂപ മുടക്കി നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപി ; ഭാഗ്യയുടെ നന്മയ്ക്ക് വേണ്ടിയാണോ എന്ന് ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഭാഗ്യയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇതിനിടയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 45000 രൂപ മുടക്കി നവ ചണ്ഡികാ ഹോമത്തിൽ കുടുംബസമേതം പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഇത്രയും രൂപ ചെലവിൽ നടത്തിയ ഈ ഹോമത്തിന്റെ ഗുണങ്ങൾ എന്താണ് എന്നാണ് പലർക്കുമറിയേണ്ടത്. കഴിഞ്ഞിടയ്ക്ക് താരം കുടുംബത്തോടൊപ്പം മൂകാംബികയിൽ പോയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നാൽ എന്തിനാണ് നവ ചണ്ഡികാ ഹോമത്തിനു വേണ്ടിയാണു താരവും കുടുംബവും മൂകാംബികയ്ക്ക് പോയതെന്ന വിവരം ഇപ്പോൾ ചിത്രങ്ങൾ എത്തിയതോടെയാണ് മനസിലായത്.

ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ടാണോ ഇത്തരത്തിൽ ഒരു ഹോമം ഇപ്പോൾ നടത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം, ഹോമം നടത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ താരപുത്രിയുടെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണല്ലോ. എന്തായാലും താരകുടുംബത്തിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ ലോകം.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.