വിവാഹ വാർഷിക അവസരത്തിൽ ഭാര്യ രാധികയ്ക്ക് ആശംസകളുമായി നടൻ സുരേഷ് ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ഗോപി കുറിച്ചത്.
രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ ചെയ്തത്.
1990ൽ ആയിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെ വിവാഹം. തന്റെ മനസിൽ ആഗ്രഹിച്ചത് പോലെയുള്ള ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്നാണ് രാധികയെ കുറിച്ച് സുരേഷ് ഗോപി പറയാറുള്ളത്. ഭാഗ്യ, പരേതയായ ലക്ഷ്മി സുരേഷ്, നടൻ ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഭാഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ഗോപിയുടെ മരുമകൻ.
വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. സനൽ വി ദേവനാണ് സംവിധാനം. നവ്യ നായർ ആണ് നടൻറെ 257മത് ചിത്രത്തിൻറെ നായികയായി എത്തുന്നത്. ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒടുവിൽ റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം ഗരുഡൻ വമ്പൻ ഹിറ്റായി മാറിയിരുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…