‘ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും…’; രാധികയെ ചേർത്ത് പിടിച്ച് സുരേഷ് ​ഗോപി

വിവാഹ വാർഷിക അവസരത്തിൽ ഭാര്യ രാധികയ്ക്ക് ആശംസകളുമായി നടൻ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട്…

വിവാഹ വാർഷിക അവസരത്തിൽ ഭാര്യ രാധികയ്ക്ക് ആശംസകളുമായി നടൻ സുരേഷ് ​ഗോപി. ‘എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ’, എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്.

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയും സുരേഷ് ​ഗോപി പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ ചെയ്തത്.
1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. തന്റെ മനസിൽ ആ​ഗ്രഹിച്ചത് പോലെയുള്ള ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്നാണ് രാധികയെ കുറിച്ച് സുരേഷ് ​ഗോപി പറയാറുള്ളത്. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുൽ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ.

വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപി നായകനായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. സനൽ വി ദേവനാണ് സംവിധാനം. നവ്യ നായർ ആണ് നടൻറെ 257മത് ചിത്രത്തിൻറെ നായികയായി എത്തുന്നത്. ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒടുവിൽ റിലീസ് ചെയ്ത സുരേഷ് ​ഗോപി ചിത്രം ​ഗരുഡൻ വമ്പൻ ​ഹിറ്റായി മാറിയിരുന്നു.